ചെന്നൈ: ചെന്നൈയിലെ വ്യോമസേന എയര്‍ഷോ ദുരന്തത്തില്‍ മരണം അഞ്ചായി. സൂര്യാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. 96 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിര്‍ജലീകരണം കാരണം 250ലേറെ പേര്‍ കുഴഞ്ഞു വീണതായും റിപ്പോര്‍ട്ടുണ്ട്.
ശക്തമായ ചൂടിൽ കുട ചൂടിയാണ് ആളുകൾ അഭ്യാസ പ്രകടനങ്ങൾ കണ്ടത്. എയർ ഷോയിൽ സ്‌പെഷ്യൽ ഗരുഡ് ഫോഴ്‌സ് കമാൻഡോകളുടെ രക്ഷാപ്രവർത്തനത്തിന്റെയും ബന്ദികളെ മോചിപ്പിക്കുന്നതിന്റേയും പ്രത്യേക പ്രകടനവും ഉൾപ്പെടുത്തിയിരുന്നു. റാഫേൽ ഉൾപ്പെടെ 72 വിമാനങ്ങൾ, തദ്ദേശീയമായി നിർമിച്ച അത്യാധുനിക ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ പ്രചന്ദ്, ഹെറിറ്റേജ് എയർക്രാഫ്റ്റ് ഡക്കോട്ട എന്നിവയും എയർ ഷോയിൽ പ്രദർശിപ്പിച്ചിരുന്നു.
13 ലക്ഷത്തോളം പേരാണ് മറീന ബീച്ചിലെ വ്യോമാഭ്യാസം കാണാന്‍ എത്തിയത്. ആയിരങ്ങള്‍ ഇന്നലെ രാവിലെ 8 മണി മുതല്‍ തന്നെ മറീനയില്‍ തടിച്ചുകൂടിയിരുന്നു. 6500 പൊലീസുകാരും 1500 ഹോംഗാര്‍ഡുകളും സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്നെങ്കിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.