ഗൂഗിള്‍ മാപ്‌സിനെ ഇന്ത്യ പുറത്താക്കുമോ?

ഗൂഗിള്‍ മാപ്‌സിനെ ഇന്ത്യ പുറത്താക്കുമോ?

ഇന്ത്യ സ്വന്തമായി IRNSS എന്ന ഉപഗ്രഹ ശൃംഖല നിർമിക്കുകയും അതിലൂടെ തദ്ദേശീയമായ GPS സിസ്റ്റം ആരംഭിച്ചിരിക്കുകയുമാണ്. 

24 ഉപഗ്രഹങ്ങള്‍ കണ്ണിചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ 'ഗ്ലോബല്‍ പൊസിഷനിങ് സംവിധാന' ( GPS ) ത്തിന് സമാനമായ ഗതിനിര്‍ണയ സംവിധാനമാണ് ഇന്ത്യയുടേയും. പക്ഷേ, 'ഐആര്‍എന്‍എസ്എസ്' ആഗോളതലത്തില്‍ സേവനം നല്‍കില്ല എന്നുമാത്രം. 1500 കിലോമീറ്റര്‍ പരിധിയിലാണ് അതിന്റെ സേവനം ലഭ്യമാകുക. അമേരിക്കയെക്കൂടാതെ, റഷ്യ, യൂറോപ്പ്, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് നിലവില്‍ ഉപഗ്രഹ ഗതിനിര്‍ണയ സംവിധാനമുള്ളത്. ആ പട്ടികയിലേക്ക് കടക്കുകയാണ് ഇപ്പോള്‍ ഇന്ത്യയും. രണ്ട് തരത്തിലുള്ള സേവനമാകും ഐആര്‍എന്‍എസ്എസ് നല്‍കുക. 'സ്റ്റാന്‍ഡേര്‍ഡ് പൊസിഷനിങ് സര്‍വീസാ'ണ് ആദ്യത്തെ വിഭാഗം. ഇത് എല്ലാവര്‍ക്കും ലഭിക്കും. 'റസ്ട്രിക്റ്റഡ് സര്‍വീസ്' ആണ് രണ്ടാമത്തേത്. ഇത് എന്‍ക്രിപ്റ്റഡ് സര്‍വീസായിരിക്കും അംഗീകൃത യൂസര്‍മാര്‍ക്ക് മാത്രമാകും അത് ലഭിക്കുക.

ഏറ്റവും മികച്ചതും, രാജ്യത്തിനകത്തു തന്നെ വികസിപ്പിച്ചെടുത്തതുമായ മാപ്പിങ് പോര്‍ട്ടല്‍ ഒരുക്കി രാജ്യത്തെ ജിയോസ്‌പേഷ്യല്‍ സേവനങ്ങളുടെ കുത്തക ഗൂഗിള്‍ മാപ്‌സ് തുടങ്ങിയ സേവനങ്ങളില്‍ നിന്ന് പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. മാപ് ‌മൈ ഇന്ത്യയുടെ ഡിജിറ്റല്‍ മാപ്പുകളും സാങ്കേതികവിദ്യയും ഇസ്രോയുടെ കയ്യിലുള്ള സാറ്റലൈറ്റ് ചിത്രങ്ങളുടെ ശേഖരവും, ഭൂനിരീക്ഷണ ഡേറ്റയും ഒരുമിപ്പിച്ചായിരിക്കും പുതിയ മാപ്പിങ് സേവനം എത്തുകയെന്ന് മാപ്‌മൈഇന്ത്യയുടെ മേധാവി റോഹന്‍ വര്‍മ്മ പറഞ്ഞു.

വിദേശ സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള സ്ഥാന നിയന്ത്രണ ഉപഗ്രഹങ്ങളെ ആശ്രയിച്ച് അത്യാവശ്യഘട്ടങ്ങളിൽ വിവരം ലഭ്യമാകാതെ വരുന്നത് ഒഴിവാക്കാനാണിത്. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഉപഗ്രഹങ്ങളെ ആശ്രയിച്ച് കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ പട്ടാളത്തിന് ബുദ്ധിമുട്ടേണ്ടി വന്നു.

ഈ IRNSS സംവിധനൻ പ്രാഥമിക സേവന മേഖലയിൽ , കൂടുതൽ കൃത്യതയുള്ള 20 മീറ്റർ അകലെ നിന്നുള്ള വിവരങ്ങൾ നൽകാൻ ശക്തമാണ് . ഇത് ഇന്ത്യയ്ക്ക് പുറത്തേക്ക് 1500 കി. മീ. വ്യാപിച്ചിരിക്കുന്നു. ഇതാണ് പ്രാഥമിക സേവന മേഖല. ദീർഘിപ്പിച്ച സേവന മേഖല എന്നത്പ്രാഥമിക സേവന മേഖലയ്ക്കും അക്ഷാംശം 30 ഡിഗ്രി തെക്കും 50 ഡിഗ്രി വടക്കും രേഖാംശം 30 ഡിഗ്രി കിഴക്കും 130 ദിഗ്രി കിഴക്കും ഉൾപ്പെടുന്ന ദീർഘ ചതുരത്തിനും ഇടയ്ക്കുള്ള സ്ഥലമാണ്.

 നാവിഗേഷൻ, റേഞ്ചിങ് എന്നീ കാര്യങ്ങൾ നടത്താൻ കഴിയുന്ന രണ്ട് ഉപകരണങ്ങളോടെയാണ് IRNSS ആകാശത്തേക്കു കുതിച്ചത്. സമയനിർണ്ണയത്തിനായി ഒരു ആറ്റോമിക് ക്ലോക്കും ഇതിനോടൊപ്പമുണ്ട്. പ്രകൃതിക്ഷോഭങ്ങളും മറ്റു കെടുതികളും ഉണ്ടാകുമ്പോൾ ഈ ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കു സഹായമേകും. ഡ്രൈവർമാർക്കും മറ്റും വഴി കണ്ടെത്താനും ഉപഗ്രഹം സഹായകരമാകും. 1425 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന് ഒന്നരമീറ്ററോളം നീളവും വീതിയും ഉയരവുമുണ്ട്. ഭൂസ്ഥിരഭ്രമണപഥത്തിൽ നിന്നായിരിക്കും ഉപഗ്രഹം പ്രവർത്തിക്കുക. 1.6കിലോവാട്ട് ശേഷിയുള്ള രണ്ടു സോളാർപാനലുകളാണ് ഉപഗ്രഹത്തിന് ഊർജ്ജം പകരുക. 90AH ശേഷിയുള്ള ഒരു ലിത്തിയം അയൺ ബാറ്ററിയും ഇതൊടൊപ്പമുണ്ട്. പത്തുവർഷമാണ് ഉപഗ്രഹത്തിന്റെ പ്രവർത്തനകാലാവധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.