ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ഹാട്രിക് നേട്ടത്തോടെ ബിജെപി വിജയം ഉറപ്പിച്ചപ്പോള്‍ ജമ്മു കാശ്മീരില്‍ ഇന്ത്യാ സഖ്യം ബിജെപിയെ മലര്‍ത്തിയടിച്ചു. ഇന്ത്യാ സഖ്യം 51 സീറ്റുകളില്‍ ലീഡ് നേടിയപ്പോള്‍ ബിജെപിയ്ക്ക് നേടാനായത് 28 സീറ്റുകളാണ്. ഒളിമ്പിക്സ് മെഡല്‍ നഷ്ടവുമായി ഗുസ്തിവേദി രാഷ്ട്രീയത്തിന്റെ വേദിയിലേക്ക് കയറിയ വിനേഷ് ഫോഗോട്ടിന്റെ വിജയമാണ് ഹരിയാനയില്‍ ഏറ്റവും തിളക്കം നേടിയത്.
2014 വരെ ഐ.എന്‍.എല്‍.ഡിയുടെ ബി ടീമായി നാല് സീറ്റില്‍ നിന്ന് ബിജെപി അധികാരം പിടിച്ചത് 47 സീറ്റുമായിട്ടാണ്. കഴിഞ്ഞ തവണ ജെജെപിയുടെ പിന്തുണ വേണ്ടിവന്നെങ്കിലും അധികാരം നിലനിര്‍ത്തി. ഹരിയാനയിലെ ഫലത്തില്‍ നേരത്തേ തന്നെ ബിജെപി നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അതേസമയം ആംആദ്മി പാര്‍ട്ടിക്ക് ഹരിയാനയില്‍ ചലനം പോലും ഉണ്ടാക്കാനായില്ല എന്നത് ഞെട്ടിക്കുന്ന ഘടകമാണ്.
ഹരിയാനയിലെ ജുലാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനേഷ് ഫോഗട്ടിന് വിജയം നേടാനായി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മത്സരമായിരുന്നു ജുലാനയിലേത്. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തില്‍ മുന്നോട്ട് കുതിച്ച വിനേഷ് അവസാന രണ്ട് റൗണ്ട് വോട്ടുകള്‍ എണ്ണാന്‍ ശേഷിക്കെ തന്നെ വിജയം ഉറപ്പിക്കുകയായിരുന്നു.
അതേസമയം ബിജെപി മൂന്നാം തവണ ഹരിയാനയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജനവിധി അനുകൂലമാകുമെന്ന് ഉറപ്പാക്കിയതോടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നിലവിലെ ലീഡ് നിലയോട് കൂടി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിക്കുകയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി മുമ്പോട്ട് പോകുകയുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.