ജോണ്‍ ജെ. ഹോപ്പ്ഫീല്‍ഡ്, ജെഫ്രി ഇ. ഹിന്റണ്‍
സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ പങ്കിട്ടു. അമേരിക്കന്‍ ഗവേഷകന്‍ ജോണ്‍ ജെ. ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജിയോഫ്രി ഇ. ഹിന്റണ്‍ എന്നിവരാണ് 2024 ലെ ഭൗതിക ശാസ്ത്ര നൊബേല്‍ സമ്മാനത്തിന് അര്‍ഹരായത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് (എ.ഐ) അടിസ്ഥാനമായ മെഷീന്‍ ലേണിങ് വിദ്യകള്‍ വികസിപ്പിച്ചതിനാണ് ഇരുവര്‍ക്കും ബഹുമതി നല്‍കുന്നതെന്ന് നൊബേല്‍ അക്കാദമി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഫിസിക്സിന്റെ പിന്തുണയോടെയാണ് നിര്‍മിത ന്യൂറല്‍ ശൃംഖലകളെ (artificial neural networks) പരിശീലിപ്പിച്ചെടുക്കാന്‍ ഇവര്‍ വഴികണ്ടെത്തിയത്. അമേരിക്കയില്‍ പ്രിന്‍സ്റ്റന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ജോണ്‍ ജെ. ഹോപ്ഫീല്‍ഡ്. കാനഡയില്‍ ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ജിയോഫ്രി ഇ. ഹിന്റണ്‍.
വിവരങ്ങള്‍ സംഭരിക്കാനും പുനര്‍നിര്‍മിക്കാനും കഴിയുന്ന ഒരു ഘടന ജോണ്‍ ഹോപ്പ്ഫീല്‍ഡ് സൃഷ്ടിച്ചു. ഡാറ്റയിലെ പ്രോപ്പര്‍ട്ടികള്‍ സ്വതന്ത്രമായി കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു രീതി ജെഫ്രി ഹിന്റണും കണ്ടു പിടിച്ചു, ഇത് ഇപ്പോള്‍ ഉപയോഗിക്കുന്ന വലിയ കൃത്രിമ ന്യൂറല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് വളരെ പ്രധാനമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.