'ബിജെപിയെ ജനങ്ങള്‍ വീണ്ടും തിരഞ്ഞെടുത്തു; കോണ്‍ഗ്രസിന് നോ എന്‍ട്രി ബോര്‍ഡ് വച്ചു': പരിഹാസവുമായി മോഡി

'ബിജെപിയെ ജനങ്ങള്‍ വീണ്ടും  തിരഞ്ഞെടുത്തു;  കോണ്‍ഗ്രസിന്  നോ എന്‍ട്രി ബോര്‍ഡ് വച്ചു': പരിഹാസവുമായി മോഡി

ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ഹരിയാനയില്‍ ബിജെപിക്ക് ഭരണ തുടര്‍ച്ച ലഭിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

കോണ്‍ഗ്രസിന് ജനങ്ങള്‍ നോ എന്‍ട്രി ബോര്‍ഡ് വച്ചെന്നും ബിജെപിയെ വീണ്ടും വീണ്ടും തിരഞ്ഞെടുത്തെന്നും മോഡി പറഞ്ഞു. കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് സഖ്യകക്ഷികളുടെ ബലത്താലാണ്. ആദിവാസികളെയും ദളിതരെയും പറ്റിക്കുന്ന സര്‍ക്കാരുകളായിരുന്നു കോണ്‍ഗ്രസിന്റേത്. നുണകളുടെ മുകളില്‍ വികസനം നേടിയ വിജയമാണ് ഹരിയാനയിലേതെന്നും അദേഹം പറഞ്ഞു.

ഹരിയാനയിലെ കര്‍ഷകര്‍ ബിജെപിക്കൊപ്പമാണ്. ജാതിയുടെ പേരില്‍ ആളുകളെ തമ്മിലടിപ്പിക്കുകയാണ് കോണ്‍ഗ്രസ്. സൈനികരുടെ പേരിലെ കള്ളക്കഥകള്‍ക്ക് ജനം മറുപടി നല്‍കിയെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും ഓരോ പാര്‍ട്ടി പ്രവര്‍ത്തകരെയും നമിക്കുന്നതായും മോഡി വ്യക്തമാക്കി.

വികസനത്തിനും സദ്ഭരണത്തിനും ജനങ്ങള്‍ വോട്ട് നല്‍കി വിജയിപ്പിച്ചെന്നും ജനങ്ങളുടെ പ്രത്യാശയെ നിറവേറ്റാന്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കാശ്മീരിലെ വിജയത്തിന് നാഷണല്‍ കോണ്‍ഫറന്‍സിനെ അദേഹം അഭിനന്ദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.