ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച് ഒമര്‍ അബ്ദുള്ള ശനിയാഴ്ച ഗവര്‍ണറെ കാണും.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അറിയിച്ചു. രാഷ്ട്രപതി ഭവനിലേക്കും ആഭ്യന്തര മന്ത്രാലയത്തിലേക്കും രേഖകള്‍ കൈമാറണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്കി. ബുധനാഴ്ചക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുമെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.
അതിനിടെ ഇന്ന് കൂടിയ എംഎല്‍എമാരുടെ യോഗത്തില്‍ നാഷണല്‍ കോണ്ഫറസിന് പിന്തുണ നല്കാന് കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതുസംബന്ധിച്ചുള്ള കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. പാര്‍ട്ടിയുടെ നിയമസഭാ നേതാവിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന് ഡെപ്യൂട്ടി സ്പീക്കറും ഒരു ക്യാബിനറ്റ് മന്ത്രി പദവിയും ലഭിച്ചേക്കും. അതേസമയം സിപിഎം എംഎല്‍എ യൂസഫ് തരിഗാമിയെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഫറൂഖ് അബ്ദ്ദുള്ള ഉള്‍പ്പെടെയുള്ളവരുടെ താല്പര്യം.
രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.