ദുബായ്: മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലിയ വിനോദ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജ് ഈ മാസം 16 ന് തുറക്കും. പുതിയ സീസണില്‍ പ്രവേശന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗ്ലോബല്‍ വില്ലേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ംംം.ഴഹീയമഹ്ശഹഹമഴല.മല ഇല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
പുതിയ നിരക്കുകള്‍
പൊതു അവധി ദിവസങ്ങള്‍ ഒഴികെ ഞായര്‍ മുതല്‍ വ്യാഴം വരെ ഉപയോഗിക്കാവുന്ന ടിക്കറ്റിന് 25 ദിര്‍ഹം
ഏത് ദിവസവും ഉപയോഗിക്കാവുന്ന ടിക്കറ്റിന് 30 ദിര്‍ഹം. കഴിഞ്ഞ സീസണില്‍ ഇത് യഥാക്രമം 22.50 ദിര്‍ഹവും 27 ദിര്‍ഹവുമായിരുന്നു..
മൂന്ന് വയസ് വരെയുള്ള കുട്ടികള്‍ക്കും 65 വയസിനു മുകളിലുള്ളവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും പ്രവേശനം സൗജന്യമാണ്.
പ്രവര്‍ത്തന സമയം
ഗ്ലോബല്‍ വില്ലേജിന്റെ ഈ സീസണ്‍ ഒക്ടോബര്‍ 16 മുതല്‍ 2025 മെയ് 11 വരെയാണ്. പ്രവര്‍ത്തന സമയം ഞായര്‍ മുതല്‍ ബുധന്‍ വരെ വൈകുന്നേരം 4 മുതല്‍ 12 വരെയും, വ്യാഴം മുതല്‍ ശനി വരെ വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ 1 വരെയുമാണ്.
ചൊവ്വ (പൊതു അവധി ദിനങ്ങള്‍ ഒഴികെ) കുടുംബങ്ങള്‍ക്കും ദമ്പതികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമായി നീക്കി വച്ചിരിക്കുന്നു.
ജനപ്രിയമായ റെയില്‍വേ മാര്‍ക്കറ്റും ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റും പുതിയ ആശയങ്ങളുമായി വീണ്ടും തുറക്കും. ഫിയസ്റ്റ സ്ട്രീറ്റില്‍ ഇരട്ട നിലകളുള്ള സ്ട്രീറ്റ് കിയോസ്‌കുകളുണ്ടാകും.
കാര്‍ണിവല്‍ ഫണ്‍-ഫെയര്‍ ഏരിയയ്ക്ക് അടുത്തുള്ള 'റസ്റ്ററന്റ് പ്ലാസ' ഭക്ഷണ പ്രേമികള്‍ക്ക് മികച്ച അനുഭവമായിരിക്കും.
സന്ദര്‍ശകര്‍ക്ക് തത്സമയ ഷോകളും പ്രകടനങ്ങളും ആസ്വദിച്ച് വൈവിധ്യമാര്‍ന്ന പാചക രീതികള്‍ ആസ്വദിക്കാന്‍ കഴിയുന്ന രണ്ട് നിലകളുള്ള 11 റസ്റ്റോറന്റുകള്‍ ഇത്തവണ ഉണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.