മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു; നടന്‍ ബൈജു അറസ്റ്റില്‍

 മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു; നടന്‍ ബൈജു അറസ്റ്റില്‍

തിരുവനന്തപുരം: മദ്യ ലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ നടന്‍ ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത. മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത ബൈജുവിനെ ജാമ്യത്തില്‍ വിട്ടയച്ചു. തിരുവനന്തപുരത്ത് വെള്ളയമ്പലം ജംഗ്ഷനിലാണ് അപകടമുണ്ടാക്കിയത്. അര്‍ധരാത്രിയില്‍ മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ബൈജു അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

രാത്രി 11:45ഓടെ വെള്ളയമ്പലത്ത് നിന്നും പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഭാഗത്ത് സ്വന്തം വീട്ടിലേക്ക് മകള്‍ക്കൊപ്പം പോകുകയായിരുന്നു ബൈജു. ഇതിനിടെ കവടിയാര്‍ ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു. റോഡ് പണിയെ തുടര്‍ന്ന് ബാരിക്കേഡ് അടക്കം വച്ചിരുന്നത് കണ്ട് വാഹനം തിരിക്കാന്‍ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. കാര്‍ ആദ്യം ട്രാഫിക് ഐലന്റിലെ പോസ്റ്റിലും തുടര്‍ന്ന് തൊട്ടടുത്ത് മറ്റൊരു പോസ്റ്റിലും ഇടിക്കുകയായിരുന്നു,.

അപകടത്തിന് പിന്നാലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും പൊലീസെത്തി പരിക്കേറ്റ യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ബൈജുവിനെയും മകളെയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ നടന്‍ പൊലീസുമായും നാട്ടുകാരുമായും അപകടത്തിന്റെ പേരില്‍ തര്‍ക്കിച്ചു.

അപകടമുണ്ടാക്കിയതിന് പിന്നാലെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച ബൈജുവിന്റെ രക്തസാമ്പിള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. നടന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണിത്. ഇതോടെ പരിശോധനാ സമയത്ത് മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നു എന്നാണ് ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്. സംഭവത്തില്‍ നടനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനകം വിവിധ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.