ഇംഫാല്‍: വംശീയ കലാപത്തെ തുടര്‍ന്ന് മണിപ്പൂരില്‍ നഷ്ടമായ സമാധാനം പുനസ്ഥാപിക്കാന്‍ ഒന്നിച്ചു നില്‍ക്കാന്‍ കുക്കി- മെയ്തേയ്-നാഗ എംഎല്‍എമാരുടെ തീരുമാനം.
ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മണിപ്പൂരില്‍ നിന്നുള്ള 20 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്.
കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രാലയം എംഎല്‍എമാരെ യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. ഇതാദ്യമായാണ് മന്ത്രാലയം ഇത്തരത്തിലുള്ള ഒരു യോഗം വിളിച്ചു ചേര്‍ത്തത്.
മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കുക്കി-മെയതേയ് വിഭാഗങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിന് ഒരു മാസത്തിനുള്ളിലാണ് യോഗം ചേര്‍ന്നത്. ഇംഫാല്‍ താഴ് വരയില്‍ 39 മെയ്‌തേയ് എംഎല്‍എമാരാണുള്ളത്. ഇംഫാല്‍ ഹില്‍സില്‍ 20 എംഎല്‍എമാര്‍ നാഗ, കുകി, സോ വിഭാഗത്തില്‍ നിന്നുമുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 10 ന് 51 അംഗങ്ങളുടെ സമാധാന കമ്മിറ്റി രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഇരു വിഭാഗങ്ങളും തയ്യാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷം മെയ് മൂന്നിന് ആരംഭിച്ച മണിപ്പൂര്‍ കലാപത്തില്‍ കുറഞ്ഞത് 237 പേരാണ് കൊല്ലപ്പെട്ടത്. നിരവധി വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയായി. 60,000ത്തിലധികം പേര്‍ക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.