വ്യാജന്മാരെ 'നോ ഫ്‌ളൈ ലിസ്റ്റില്‍' ഉള്‍പ്പെടുത്തും: വിമാനക്കമ്പനികള്‍ക്കെതിരായ ബോംബ് ഭീഷണികളില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍

വ്യാജന്മാരെ 'നോ ഫ്‌ളൈ ലിസ്റ്റില്‍' ഉള്‍പ്പെടുത്തും: വിമാനക്കമ്പനികള്‍ക്കെതിരായ ബോംബ് ഭീഷണികളില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍

ന്യൂഡല്‍ഹി: വിമാനക്കമ്പനികള്‍ക്ക് തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി കണക്കിലെടുത്ത് വ്യാജ സന്ദേശകരെ 'നോ ഫ്‌ളൈ ലിസ്റ്റില്‍' ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒപ്പം വിമാനങ്ങളില്‍ എയര്‍ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതുള്‍പ്പടെ നിരവധി നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

വ്യോമയാന മന്ത്രാലയം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഇന്ന് യോഗം ചേര്‍ന്ന് വിമാനക്കമ്പനികള്‍ക്ക് ലഭിച്ച ബോംബ് ഭീഷണിയെക്കുറിച്ച് ചര്‍ച്ച ചെയ്തു. വ്യാജ സന്ദേശകരെ തിരിച്ചറിയാനും നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.

ഇന്റലിജന്‍സ് ഏജന്‍സികളുമായി കൂടിയാലോചിച്ച് വിമാനങ്ങളിലെ എയര്‍ മാര്‍ഷലുകളുടെ എണ്ണം ഇരട്ടിയാക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. പ്രധാനമായും അന്താരാഷ്ട്ര റൂട്ടുകളിലും ചില സെന്‍സിറ്റീവ് ആഭ്യന്തര റൂട്ടുകളിലും എയര്‍ മാര്‍ഷലുകളായി എന്‍എസ്ജി കമാന്‍ഡോകളുടെ ഒരു യൂണിറ്റ് വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന 12 ഇന്ത്യന്‍ വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.