ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18 നുള്ളിൽ കോടതിയിൽ ഹാജരാക്കണം

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18 നുള്ളിൽ കോടതിയിൽ ഹാജരാക്കണം

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈം ട്രൈബ്യൂണൽ കോടതി. ഹസീനയെ അറസ്റ്റ് ചെയ്ത് നവംബർ 18ന് കോടതിയിൽ ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് നാടുവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുകയാണ്. ഹസീനയുടെ 15 വര്‍ഷത്തെ ഭരണത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടത്തോടെ തടങ്കലിലടയ്ക്കുകയും നിയമവിരുദ്ധ കൊലപാതകങ്ങളും ഉള്‍പ്പെടെ നടന്നതായിട്ടാണ് എതിരാളികള്‍ ആരോപിക്കുന്നത്.

മനുഷ്യരാശിക്കെതിരായ കൂട്ടക്കൊലകളും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും നടത്തിയതിന് ചുക്കാന്‍ പിടിച്ചത് ഷെയ്ഖ് ഹസീനയാണെന്ന് ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണലിന്റെ ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്ലാം പറഞ്ഞു. ഹസീനയെ അറസ്റ്റ് ചെയ്യാനുള്ള കോടതി വിധിയെ ശ്രദ്ധേയമായ ദിനം എന്നും അദേഹം വിശേഷിപ്പിച്ചു.

ഹസീനയ്ക്ക് പുറമെ ഹസീനയുടെ സഹായിക്കെതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയായിരുന്നു ഒബൈദുൾ ഖദാറിനെതിരെയാണ് നടപടിക്ക് ഉത്തരവ്. ഇരുവർക്കും പുറമെ 44 പേർക്കെതിരെയും വാറണ്ടുണ്ട്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ വ്യക്തമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.