സമാധാനം നിലനിർത്തണം; ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ഇസ്രയേലിലെയും പാലസ്തീനിലെയും മുൻ ഭരണാധികാരികൾ

സമാധാനം നിലനിർത്തണം; ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ഇസ്രയേലിലെയും പാലസ്തീനിലെയും മുൻ ഭരണാധികാരികൾ

വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടക്കുന്ന യുദ്ധത്തിനെതിരെ നിരന്തരം ശബ്ദം ഉയർത്തുന്ന ഫ്രാൻസിസ് മാർപാപ്പയെ യുദ്ധഭീതിക്കിടെ സന്ദർശിച്ച് ഇസ്രയേലിലെയും പാലസ്തീനിലെയും മുൻ ഭരണാധികാരികൾ. ഇസ്രയേൽ മുൻ പ്രധാനമന്ത്രി എഹൂദ് ഓൾമെർട്ട് പാലസ്തീന്റെ മുൻ വിദേശകാര്യ മന്ത്രി നാസർ അൽ - കിദ്വ എന്നിവരാണ് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദര്‍ശിച്ചത്.

വെടിനിർത്തൽ, ഇസ്രയേലി ബന്ദികളെയും പലസ്തീൻ തടവുകാരെയും ഒരേസമയം മോചിപ്പിക്കുക രണ്ട് പ്രത്യേക സംസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ സമാധാനപൂർവ്വം നടത്തുക എന്നീ നിർദേശങ്ങൾ ഇരു നേതാക്കളും പാപ്പായ്ക്കു സമർപ്പിച്ചു.

വെസ്റ്റ് ബാങ്കിനെയും ഗാസയെയും ബന്ധിപ്പിക്കുന്ന ഇടനാഴി അനുവദിക്കുന്ന പ്രദേശം പാലസ്തീനികൾക്കായി നൽകുന്നത് പ്രയോജനകരമാകുമെന്ന് ഒൽമെർട്ട് അഭിപ്രായപ്പെട്ടു. ഫ്രാൻസിസ് പാപ്പ സമാധാനത്തിനായി നടത്തുന്ന ശ്രമങ്ങൾക്ക് ഇരു നേതാക്കളം ന്നദി പറഞ്ഞു. അരമണിക്കൂറിലധികം സമയം തങ്ങളെ ശ്രവിച്ച പാപ്പ, സംഘർഷത്തിൻ്റെ എല്ലാ അവസ്ഥകളും അനുദിനം പിന്തുടരുന്നുണ്ടെന്നും എല്ലാ ദിവസവും ഗാസയിലെ ക്രിസ്ത്യാനികളുമായി താൻ ബന്ധപ്പെടുന്നുണ്ടെന്നു പറഞ്ഞുവെന്നു നേതാക്കൾ പറ‍ഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.