ദുബായ്: ആവേശം അവസാന ഓവറോളം നീണ്ട സെമി പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെ എട്ട് റണ്‍സിന് കീഴടക്കി ന്യൂസിലാന്‍ഡ് വനിതാ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ന്യൂസിലാന്‍ഡിന്റെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 120 ല്‍ അവസാനിച്ചു. നാളെ നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡ് ദക്ഷിണാഫ്രിക്കയെ നേരിടും.
മൂന്ന് വിക്കറ്റെടുത്ത കിവി സ്പിന്നര്‍ എദന്‍ കാര്‍സണാണ് കളിയിലെ താരം. അമേലിയ കര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 22 പന്തില്‍ മൂന്ന് സിക്‌സുള്‍പ്പെടെ 33 റണ്‍സ് നേടിയ ദയാന്ദ്ര ഡോട്ടിനാണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനെ ഓപ്പണര്‍മാരായ ജോര്‍ജിയ പില്‍മര്‍ (33), സൂസി ബെയ്റ്റ്സ് (26), വിക്കറ്റ് കീപ്പര്‍ ഇസ്വി ഗെയ്സ് ( പുറത്താകാതെ 14 പന്തില്‍ 20 ) എന്നവരുടെ ബാറ്റിംഗാണ് 128 ല്‍ എത്തിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.