വാല്‍പ്പാറയില്‍ നാല് വയസുകാരിയെ പുലി കടിച്ചുകൊന്നു

വാല്‍പ്പാറയില്‍ നാല് വയസുകാരിയെ പുലി കടിച്ചുകൊന്നു

മലക്കപ്പാറ: വാല്‍പ്പാറയില്‍ പുലി നാല് വയസുകാരിയെ കടിച്ചുകൊന്നു. ജാര്‍ഖണ്ഡ് സ്വദേശി അനുല്‍ അന്‍സാരിയുടെയും നാസിരന്‍ ഖാട്ടുവിന്റെയും മകള്‍ അപ്സര്‍ കാത്തൂരാണ് മരിച്ചത്. വാല്‍പ്പാറയിലെ ഉഴമല മറ്റത്ത് ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയെ പുലി ആക്രമിക്കുകയായിരുന്നു. കുട്ടിയെ വലിച്ചിഴച്ച് തേയിലത്തോട്ടത്തിലേക്ക് കൊണ്ടുപോയി. ഈ സമയം മാതാപിതാക്കള്‍ എസ്റ്റേറ്റില്‍ ജോലിയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചലിലാണ് കുട്ടിയെ കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലയുടെ ഭാഗത്തായിരുന്നു ആക്രമണം. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.