കൽപ്പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ കളക്ടർക്കാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക സമർപ്പിച്ചത്. പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രയും മകൻ റൈഹാനുമുണ്ടായിരുന്നു.
നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമല സന്ദർശിച്ചു. കൂട്ടസംസ്കാരം നടന്ന സ്ഥലത്ത് പുഷ്പാർച്ചന നടത്തിയ ശേഷം ഇരുവരും മടങ്ങി.
കൽപ്പറ്റയിലെ പൊതുപരിപാടിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലും വയനാട് ദുരന്തം പ്രിയങ്ക അനുസ്മരിച്ചിരുന്നു.ചൂരൽമലയിലെ ദുരന്തകാഴ്ചകളും കരളുറപ്പും തൻറെ ഉള്ളിൽ തൊട്ടു. എല്ലാം നഷ്ടപ്പെട്ട മനുഷ്യരെയാണ് താൻ അവിടെ കണ്ടതെന്ന് പ്രിയങ്ക പറഞ്ഞു. താൻ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവർത്തിക്കുകയായിരുന്നു. വയനാട്ടുകാരുടെ ഈ ധൈര്യം തന്നെ ആഴത്തിൽ സ്പർശിച്ചു. വയനാടിൻറെ ഭാഗമാകുന്നത് വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.