കൈക്കൂലിയും അഴിമതിയും: 2014 മുതല്‍ വിജിലന്‍സിന് ലഭിച്ചത് 3104 ഊമക്കത്തുകള്‍

 കൈക്കൂലിയും അഴിമതിയും: 2014 മുതല്‍ വിജിലന്‍സിന് ലഭിച്ചത് 3104 ഊമക്കത്തുകള്‍

തിരുവനന്തപുരം: വിജിലന്‍സിന് ഊമക്കത്തായി ലഭിച്ച പരാതികളില്‍ 15 ശതമാനം കഴമ്പുള്ളതും തുടര്‍നടപടികളിലേക്ക് നീങ്ങേണ്ടവയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 മുതല്‍ കഴിഞ്ഞ മാസം വരെ വിജിലന്‍സിന്റെ വിവിധ ഓഫീസുകളിലായി 3104 ഊമക്കത്തുകളാണ് ലഭിച്ചത്. പരാതിക്കാരന്റെ മേല്‍വിലാസം വെളിപ്പെടുത്താതെയുള്ള കത്തുകള്‍ ഇ-മെയിലായും തപാല്‍ വഴിയും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള കൈക്കൂലി ആക്ഷേപങ്ങളും അനധികൃത സ്വത്ത് സമ്പാദനവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ലഭിച്ചത്. ഉള്ളടക്കം സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ 489 പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി വിജിലന്‍സ് തുടര്‍നടപടികള്‍ കൈക്കൊണ്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിക്കും ക്രമവിരുദ്ധ നടപടികള്‍ക്കുമെതിരേ പൊതുജനങ്ങള്‍ക്ക് വിജിലന്‍സിനെ സമീപിക്കാമെന്ന ബോധവല്‍കരണത്തിന്റെ ഭാഗമായാണ് ഇത്തരം കത്തുകളെത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

കാസര്‍കോട് ഒഴികെയുള്ള വിജിലന്‍സിന്റെ മിക്ക ഓഫീസുകള്‍ക്കും ഊമക്കത്തായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. എറണാകുളത്തുള്ള മധ്യമേഖലാ ഓഫീസിലാണ് ഏറ്റവുമധികം പരാതികള്‍ ലഭിച്ചിട്ടുള്ളത്. ലഭിച്ച 407 പരാതികളില്‍ പരിശോധന നടത്തിയപ്പോള്‍ 38 എണ്ണത്തില്‍ തുടര്‍നടപടിയെടുക്കേണ്ടി വന്നു. നിജസ്ഥിതി വ്യക്തമാകാത്ത 241 പരാതികള്‍ ലഭിച്ച എറണാകുളത്താണ് ഏറ്റവുമധികം തുടര്‍ നടപടികള്‍ വേണ്ടി വന്നത്. 69 എണ്ണത്തില്‍ തുടര്‍ നടപടി എടുക്കേണ്ടി വന്നു. എറണാകുളത്ത് തന്നെയുള്ള മറ്റ് രണ്ട് യൂണിറ്റുകളിലുമായി 432 പരാതികളില്‍ 63 എണ്ണത്തിലും തുടര്‍നടപടികള്‍ ഉണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.