തിരിച്ചടി നല്‍കാന്‍ ഇന്ത്യ; ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

തിരിച്ചടി നല്‍കാന്‍ ഇന്ത്യ; ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പൂനെയില്‍ ഇന്ന് ആരംഭിക്കും. ബംഗലൂരുവില്‍ നടന്ന ആദ്യ ടെസ്റ്റിലേറ്റ തോല്‍വിക്ക് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നത്. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചാണ് പൂനെയില്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം.

മൂന്ന് മത്സര പരമ്പരയില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ച് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ലീഡ് ഉയര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ഇറക്കിയേക്കും. പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തും. പകരം ആരെ ഒഴിവാക്കുമെന്നതാണ് ടീം മാനേജ്മെന്റ് നേരിടുന്ന വെല്ലുവിളി. ഗില്ലിന് പകരം കളിച്ച സര്‍ഫറാസ് ഖാന്‍ മിന്നുന്ന സെഞ്ച്വറിയുമായി ഫോമിലാണ്.

കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഇന്നിങ്സിലും കെ.എല്‍ രാഹുല്‍ പരാജയമായിരുന്നു. എന്നാല്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ രാഹുലിനെ പിന്തുണയ്ക്കുന്നുമുണ്ട്. പേസ് ബൗളര്‍ മുഹമ്മദ് സിറാജിന് പകരം ആകാശ്ദീപ് സിങിന് ഇന്ത്യ അവസരം നല്‍കിയേക്കും. ന്യൂസിലന്‍ഡ് ടീമില്‍ പരിക്കേറ്റ മുതിര്‍ന്ന താരം കെയ്ന്‍ വില്യംസണ്‍ രണ്ടാം ടെസ്റ്റിലും കളിക്കില്ല. ഈ ടെസ്റ്റ് കൂടി വിജയിക്കാനായാല്‍ ഇന്ത്യയില്‍ കന്നി ടെസ്റ്റ് പരമ്പര വിജയം നേടാന്‍ കിവികള്‍ക്കാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.