ദുബായ്: യുഎഇയില്‍ ചില മേഖലകളില്‍ വ്യക്തികളെ തിരിച്ചറിയുന്നതിനായി ഫേഷ്യല്‍ ഐഡി ഉപയോഗിക്കാന്‍ അനുമതി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്.
വ്യക്തികളെ തിരിച്ചറിയുന്നതിനായി വിവിധ രേഖകള്‍ ഹാജരാക്കുന്നതിന് പകരം ഫേഷ്യല്‍ ഐഡി ഉപയോഗിക്കുകയെന്നതാണ് ആശയം. ആഭ്യന്തരമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാകും നടപടികള്‍ പുരോഗമിക്കുക. ചില സ്വകാര്യമേഖലകളില്‍ ആദ്യഘട്ടത്തില്‍ പരീക്ഷണാർത്ഥം ഇത് ആരംഭിക്കും. വിജയകരമായാല്‍ രാജ്യത്തുടനീളം ഇത് നടപ്പിലാക്കും. വിദൂര ആശയവിനിമയ മേഖലയിലെ മേല്‍നോട്ടത്തിനായി പുതിയ സംഘത്തിനും രൂപം നല്‍കി.
വരും കാലങ്ങളിലെ സർക്കാർ ജോലി പുതുമ നിറഞ്ഞതായിരിക്കുമെന്നും ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.