അബുദാബി: കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് അബുദാബിയില്‍ സ്കൂള്‍ ക്യാംപസുകളിലെത്തിയുളള പഠനം ആരംഭിച്ചു. ഒൻപത് മുതല്‍ പന്ത്രണ്ട് വരെയുളള ക്ലാസുകളില്‍ പരീക്ഷ നടക്കുകയാണ്. അതുകൊണ്ടുതന്നെ മുഴുവന്‍ കുട്ടികളും സ്കൂളുകളിലെത്തിയാണ് പരീക്ഷയെഴുതിയത്.
അതേസമയം കെജി മുതല്‍ എട്ടുവരെ ക്ലാസുകളില്‍ നേരിട്ടെത്തിയുളള പഠനം തെരഞ്ഞെടുത്തവർ മാത്രം ഇന്നലെ സ്കൂളുകളിലെത്തി. മാസ്കും കൈയ്യുറകളും ധരിച്ച് സാനിറ്റൈസർ ഉപയോഗിച്ച് കുട്ടികള്‍ ക്ലാസ് റൂമിലെത്തി. ഓരോ ക്ലാസ് മുറികളിലും സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിടുളളത്.
അതേസമയം ഷാർജ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, റാസല്‍ഖൈമ എമിറേറ്റുകളില്‍ ഇ ലേണിംഗ് തന്നെ തുടരുമെന്ന് അതത് എമിറേറ്റുകളിലെ വിദ്യാഭ്യാസ അതോറിറ്റികള്‍ അറിയിച്ചിരുന്നു. ഇവിടങ്ങളില്‍ 100 ശതമാനവും ഇ ലേണിംഗ് ക്ലാസുകളാണ് നിലവില്‍ നടക്കുന്നത്.
ദുബായ് എമിറേറ്റില്‍ നേരത്തെ തന്നെ സ്കൂളുകളില്‍ നേരിട്ടെത്തിയുളള പഠനം ആരംഭിച്ചിരുന്നു. രക്ഷിതാക്കളുടെ താല്‍പര്യപ്രകാരം നേരിട്ടെത്തിയുളള പഠനമോ അതല്ലെങ്കില്‍ ഫേസ് ടു ഫേസ് ലേണിംഗോ തെരഞ്ഞെടുക്കാമെന്ന് കെഎച്ച്ഡിഎ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.