വ്യാജ ബോംബ് ഭീഷണികള്‍ തുടര്‍ക്കഥയാകുന്നു; യാത്രക്കാരെ ഇന്ന് ഒഴിപ്പിച്ചത് 25 വിമാനങ്ങളില്‍ നിന്ന്

വ്യാജ ബോംബ് ഭീഷണികള്‍ തുടര്‍ക്കഥയാകുന്നു; യാത്രക്കാരെ ഇന്ന് ഒഴിപ്പിച്ചത് 25 വിമാനങ്ങളില്‍ നിന്ന്

ന്യൂഡല്‍ഹി: വ്യാജ ബോംബ് ഭീഷണികള്‍ തുടര്‍ക്കഥയാവുന്നു. 25 വിമാനങ്ങള്‍ക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉയര്‍ന്നത്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, സ്പൈസ്ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ ഫ്ളൈറ്റ് സര്‍വീസുകള്‍ക്ക് നേരെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പോകുന്ന 6-ഇ 87, ഉദയ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്ന 6-ഇ 2099, ഡല്‍ഹിയില്‍ നിന്നും ഇസ്താംബൂളിലേക്ക് പോകുന്ന 6-ഇ 11, ജിദ്ദയില്‍ നിന്നും മുംബൈയിലേക്ക് പോകുന്ന 6-ഇ 108 തുടങ്ങിയ ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

സന്ദേശങ്ങള്‍ ലഭിച്ചതോടെ വിമാനങ്ങളില്‍ നിന്ന് യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. 12 ദിവസങ്ങള്‍ക്കിടെ 275 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു മിക്ക സന്ദേശങ്ങളും എത്തിയത്.

ഇന്നലെ മാത്രം 85 വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതുമൂലം വരുമാന നഷ്ടം 600 കോടിയിലധികമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.