ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വ്യാജ ബോംബ് ഭീഷണി കേസില്‍ 25 കാരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഉത്തംനഗര്‍ സ്വദേശി ശുഭമാണ് അറസ്റ്റിലായത്.
നിലവില്‍ നടക്കുന്ന ഭീഷണികളുടെ വാര്‍ത്ത കേട്ട് ശ്രദ്ധ നേടാന്‍ നടത്തിയ നീക്കം എന്നാണ് ഇയാളുടെ മൊഴി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
വിവരങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ അധികാരികള്‍ക്ക് കൈമാറണം എന്നും ഇല്ലെങ്കില്‍ ഐടി ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്. രാജ്യസുരക്ഷാ, സാമ്പത്തിക സുരക്ഷ, ഐക്യം എന്നിവയ്ക്ക് ഭീഷണിയാവുന്ന വ്യാജ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും നീക്കം ചെയ്യുകയും വേണം. ഇല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതായി കണക്കാക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.