പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് സ്‌ഫോടന ശബ്ദം; നൂറുകണക്കിനാളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കോടി

 പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് സ്‌ഫോടന ശബ്ദം; നൂറുകണക്കിനാളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കോടി

നിലമ്പൂര്: നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം കേട്ടതായി പ്രദശവാസികള്‍ പറഞ്ഞു. ചില വീടുകള്‍ക്ക് വിള്ളലുകളും ഉണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കോടി.

വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി. രാത്രി വൈകിയും ആളുകള്‍ വീടുകളിലേക്ക് പോകാന്‍ ഭയന്ന് റോഡിലും മറ്റുമായി തടിച്ചുകൂടിനില്‍ക്കുകയായിരുന്നു. രാത്രി പതിനൊന്നോടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെ വീണ്ടും വലിയ ശബ്ദമുണ്ടായി.
അതേസമയം രാത്രി 11 വരെ പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.