നൈജീരിയയിൽ സെമിനാരി ആക്രമിച്ച് വൈദികനെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ സെമിനാരി ആക്രമിച്ച് വൈദികനെ തട്ടിക്കൊണ്ടുപോയി

അബുജ: ആഫ്രിക്കൻ നാടായ നൈജീരിയയിൽ നിന്ന് വീണ്ടും ഒരു കത്തോലിക്കാ വൈദികനെക്കൂടി തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. നൈജീരിയയിലെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായ ഫാ. തോമസ് ഒയോഡിനെയാണ് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്.

സായാഹ്ന പ്രാർഥനയ്ക്കിടെ ആക്രമണം നടത്തിയാണ് വൈദികനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീമമായ തുക മോചനദ്രവ്യമായി ആവശ്യപ്പെട്ട് കത്തോലിക്ക ലൈദികരെ നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോകുന്നത് പതിവ് സംഭവമാണ്.

ഔച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ ഫാ. തോമസ് ഒയോഡിനെ തട്ടിക്കൊണ്ടുപോയ കാര്യം സ്ഥിരീകരിച്ചു. വൈകിട്ട് ഏഴ് മണിയോടെയാണ് ഫാ. തോമസിനെ തട്ടിക്കൊണ്ടുപോയത്. ആക്രമണം നടന്നെങ്കിലും സെമിനാരി വൈസ് റെക്ടറും എല്ലാ സെമിനാരിക്കാരും സുരക്ഷിതരാണ്.

സ്ഥാപനത്തിന് ചുറ്റും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സെമിനാരിക്കാരെയും മൈനർ സെമിനാരിയിലെ എല്ലാ ജീവനക്കാരെയും താൽക്കാലികമായി സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയതായി ഫാ. പീറ്റർ എഗിലേവ പറഞ്ഞു. അതേസമയം തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിക്കുന്നതിന് രൂപത സര്‍ക്കാര്‍ അധികൃതരുടെ സഹായം തേടിയിരിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.