അവാര്‍ഡ് തുക കുറച്ച് വൈകും! ജേതാക്കളോട് കടം പറഞ്ഞ് സാഹിത്യ അക്കാഡമിയും; സര്‍ക്കാര്‍ ധൂര്‍ത്തിന്റെ ബാക്കിപത്രമെന്ന് ആക്ഷേപം

അവാര്‍ഡ് തുക കുറച്ച് വൈകും! ജേതാക്കളോട് കടം പറഞ്ഞ് സാഹിത്യ അക്കാഡമിയും; സര്‍ക്കാര്‍ ധൂര്‍ത്തിന്റെ ബാക്കിപത്രമെന്ന് ആക്ഷേപം

തിരുവനന്തപുരം: സര്‍ക്കാരിന്റെ ധൂര്‍ത്തില്‍ വലഞ്ഞ് കേരള സാഹിത്യ അക്കാഡമിയും. അക്കാഡമിയുടെ സാഹിത്യ പുരസ്‌കാരങ്ങള്‍ക്കൊപ്പം നല്‍കേണ്ട തുക 15 ദിവസങ്ങള്‍ക്ക് ശേഷവും നല്‍കാനായില്ല. ജീവനക്കാരുടെ ശമ്പളവും വൈകിയെന്നാണ് ആക്ഷേപം.

കേരള സാഹിത്യ അക്കാഡമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നത്. പുരസ്‌കാര ജേതാക്കള്‍ക്ക് 5.5 ലക്ഷം രൂപയാണ് നല്‍കാനുള്ളത്. കഴിഞ്ഞ വര്‍ഷവും ഈ തുക വൈകിയാണ് നല്‍കിയത്. എന്നാല്‍ പത്ത് ദിവസത്തിനുള്ളില്‍ തുക നല്‍കാന്‍ കഴിഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് തുക നല്‍കാന്‍ കഴിയാതിരിക്കുന്നതിന് പിന്നിലെന്ന് കേരള സാഹിത്യ അക്കാഡമി വ്യക്തമാക്കി.

അക്കാഡമിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം നല്‍കുന്നത് സര്‍ക്കാരാണ്. പ്രതിവര്‍ഷം മൂന്ന് കോടി രൂപയാണ് അനുവദിക്കാറുള്ളത്. സാമ്പത്തിക പ്രതിസന്ധി വീണ്ടും തലപ്പൊക്കുകയാണ്. ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ കേരളീയം പരിപാടി ഉള്‍പ്പടെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന കേരളീയത്തിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനിടെയാണ് ഈ വര്‍ഷത്തെ പരിപാടി ഒഴിവാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.