ജയില്‍ ജീവനക്കാരുടെ പ്രത്യേക നിരീക്ഷണം; വായിച്ചും സംസാരിച്ചും ജയിലില്‍ പി.പി ദിവ്യയുടെ ആദ്യ ദിനം

ജയില്‍ ജീവനക്കാരുടെ പ്രത്യേക നിരീക്ഷണം; വായിച്ചും സംസാരിച്ചും ജയിലില്‍ പി.പി ദിവ്യയുടെ ആദ്യ ദിനം

കണ്ണൂര്‍: ജയില്‍ ജീവനക്കാരോട് സംസാരിച്ചും വായിച്ചും ജയിലില്‍ പി.പി ദിവ്യയുടെ ആദ്യദിനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്ന വനിതാ ജയിലിലാണ് ദിവ്യയെ പാര്‍പ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി പത്തോടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം മറ്റ് തടവുകാരില്‍ നിന്ന് മോശമായ പെരുമാറ്റമോ കൈയേറ്റമോ ഉണ്ടാകാതിരിക്കാന്‍ ജയില്‍ ജീവനക്കാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് ദിവ്യ ഉള്ളത്. രണ്ട് ബ്ലോക്കുകളുള്ള വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലാണ് ദിവ്യ. പുതിയ കെട്ടിടമായതിനാല്‍ പ്രത്യേകം മുറികളുമുണ്ട്. ഇതിലൊന്നിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ശിക്ഷാ തടവുകാര്‍ക്കുള്ള നിയന്ത്രണങ്ങളോ തടവുകാര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങളോ റിമാന്‍ഡ് തടവുകാര്‍ക്കില്ല. അതുകൊണ്ടു തന്നെ വീട്ടില്‍ നിന്ന് എത്തിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനുള്ള അനുവാദം ജയില്‍ ചട്ടങ്ങളിലുണ്ട്.

ബുധനാഴ്ച ദിവ്യക്ക് സന്ദര്‍ശകര്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന കാര്യത്തില്‍ അധികൃതര്‍ മറുപടി നല്‍കിയിട്ടില്ല. രാവിലെ 6:30 ഓടെ സെല്ലുകള്‍ തുറക്കും. 7:30 ന് പ്രഭാത ഭക്ഷണം നല്‍കും. ആദ്യ ദിനത്തില്‍ ആറോടെ ദിവ്യ ഉറക്കമുണര്‍ന്നിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ചൊവ്വാഴ്ചയാണ് പി.പി ദിവ്യ പൊലീസില്‍ കീഴടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.