വത്തിക്കാൻ സിറ്റി: ഈ ആഴ്ചത്തെ ഞായറാഴ്ച സന്ദേശം മാർപാപ്പ പങ്കുവച്ചത് മാർക്കോ:1:40-45 നെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഈ സുവിശേഷ ഭാഗത്ത് പരാമർശിച്ചിരിക്കുന്ന 'രണ്ടു നിയമ ലംഘനങ്ങൾ'പപ്പാ എടുത്തു കാണിച്ചു. ന്യായപ്രമാണത്തിന്റെ ലംഘനം നടത്തി സ്വന്തം ഏകാന്തതയിൽ നിന്നും പുറത്തുവന്ന കുഷ്ഠരോഗിയും സ്പർശിക്കാൻ വിലക്കുള്ള കുഷ്ഠരോഗിയെ തൊടുന്ന യേശുവും. വിലക്കുകളെ ലംഘിച്ച ഈ രണ്ടുപേരേയുമാണ് പാപ്പാ തന്റെ സന്ദേശത്തിൽ മാതൃകകളായി എടുത്തുയർത്തിയത്.
മുൻവിധികളെയും മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാനുള്ള ഭയത്തെയും മറികടന്ന് അവരുടെ വേദനയിൽ പങ്കു ചേരാൻ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളെ ക്ഷണിച്ചു. നമ്മുടെ മുറിവുകൾ പങ്കുവെക്കുകയും നമ്മുടെ ജീവിതത്തെ സുഖപ്പെടുത്തുകയും ചെയ്യുന്ന യേശുവിന്റെ മാതൃക പിന്തുടരണമെന്ന് പപ്പാ ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ സാമീപ്യം,ആർദ്രത ,കരുണ എന്നീ ശൈലികൾ നാം അനുവർത്തിക്കണം. കുഷ്ഠരോഗിയെ കണ്ട് യേശുവിന്റെ മനസ്സലിഞ്ഞു. മാനവരാശിയുടെ അവസ്ഥ ദൈവത്തിന്റെ ആർദ്രതയാൽ ദൈവത്തെ നമ്മുടെ അടുത്തെത്തിക്കുന്നു. കുഷ്ഠരോഗിയായ മനുഷ്യൻ ഇവിടെ ദൈവത്തിന്റെ ആർദ്രതയും സ്നേഹവും ദർശിക്കുന്നു. ഈശോ തന്റെ ആർദ്രത വാക്കിലൊതുക്കാതെ അയാളെ സ്പർശിക്കുന്നു.സ്നേഹത്തോടെ സ്പർശിക്കുക എന്നാൽ ബന്ധം സ്ഥാപിക്കുക എന്നാണ്. നമ്മുടെ ജീവിതത്തെ അനുകമ്പാപൂർവം തൊട്ടു സുഖപ്പെടുത്തുന്ന ദൈവത്തെ ഈശോ നമുക്ക് കാണിച്ചു തരുന്നു.
മുൻവിധിയോട് കൂടി പാപികളെ വീക്ഷിക്കുന്ന പ്രവണത പാടില്ല എന്ന് പാപ്പ പറഞ്ഞു. ദൈവം ഒരു സങ്കല്പമല്ല. നമ്മുടെ മുറിവുകളിലേക്ക് ഇറങ്ങിവന്ന് നമ്മോടൊപ്പമായിരിക്കുന്ന ആർദ്രവാനായ പിതാവാണ്.നമ്മുടെ ഏകാന്തതകളിലും കഷ്ടതയിലും നിന്ന് പുറത്തുവന്ന് നാം ആയിരിക്കുന്ന അവസ്ഥയിൽ ഈശോയെ പുണരണം. സ്നേഹത്താൽ മുൻവിധിയിലും ഭയത്തിലും നിന്ന് നാം മുക്തരാകണം എന്ന് പാപ്പാ പറഞ്ഞു. " ദൈവം നിസ്സംഗനല്ല, ഒരു സുരക്ഷിത അകലം പാലിക്കുന്നുമില്ല" മാർപാപ്പ നമ്മെ ഓർമ്മിച്ചു. പതിവ്പോലെ പ മറിയത്തിന്റെ മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ട് മാർപാപ്പ തന്റെ ഞായറാഴ്ച പ്രസംഗം അവസാനിപ്പിച്ചു.
കുട്ടികളുടെ അന്താരാഷ്ട്ര കാൻസർ ദിനം
കുട്ടികളുടെ അന്താരാഷ്ട്ര കാൻസർ ദിനമായാ ഫെബ്രുവരി 15 ന് ട്വിറ്ററിലൂടെ മാർപാപ്പ തന്റെ സന്ദേശം ലോകത്തെ അറിയിച്ചു.
"ദുരിതമനുഭവിക്കുന്നവരോട്, പ്രത്യേകിച്ച് കുട്ടികളോട് അടുക്കാനും ദുർബലർക്ക് മുൻഗണന കൊടുക്കാനും കർത്താവ് എല്ലാവരേയും പ്രചോദിപ്പിക്കട്ടെ. ഡോക്ടർമാരെയും രോഗികളായ എല്ലാ കുട്ടികളെയും കന്യകാമറിയത്തിന് ഞാൻ ഭരമേല്പിക്കുന്നു. അമ്മയുടെ വാത്സല്യത്തോടെ അമ്മ അവരെ പരിപാലിക്കട്ടെ"പാപ്പാ ട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26