പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്‌ വാക്സിന് ഡബ്ല്യുഎച്ച്‌ഒ യുടെ അംഗീകാരം

പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്‌ വാക്സിന് ഡബ്ല്യുഎച്ച്‌ഒ യുടെ അംഗീകാരം

ജനീവ: പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്‌ വാക്സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) യുടെ അംഗീകാരം. വാക്സിൻ ലോകമെങ്ങും ഉപയോഗിക്കാന്‍ ഡബ്ല്യുഎച്ച്‌ഒ അനുമതി നല്‍കി.

ഓക്സ്ഫഡ് സര്‍വകലാശാലയും വിദേശ മരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്‌ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിച്ച വാക്സിനാണ് കൊവിഷീല്‍ഡ്‌. വാക്സിന്‍ വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമെന്ന് ഡബ്ല്യുഎച്ച്‌ഒ അറിയിച്ചു. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും യോജ്യമെന്നും വിലയിരുത്തി.

ഇതോടെ വാക്സിന്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ പുനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ദക്ഷിണ കൊറിയയിലെ ആസ്ട്രാസെനക-എസ്‌കെ ബയോ എന്നീ സ്ഥാപനങ്ങള്‍ക്ക് യുഎന്‍ പിന്തുണയോടെയുള്ള കോവിഡ് നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്കായി വാക്സിന്‍ നല്‍കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.