ലണ്ടൻ: അനേകം കുരുന്നുകളുടെ ജീവനെടുക്കുന്ന ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ പ്രതിഷേധങ്ങൾ വിലക്കിക്കൊണ്ട് നിയമം പാസാക്കി ഇംഗ്ലണ്ടും വെയിൽസും. ദേശീയ ബഫർ സോൺ നിയമം 2023 ലെ പബ്ലിക് ഓർഡർ ആക്റ്റ് പാസാക്കി ഒരു വർഷത്തിന് ശേഷമാണ് ദേശീയ ബഫർ സോൺ നിയമം നടപ്പിലാക്കുന്നത്.
ഭ്രൂണഹത്യ കേന്ദ്രത്തിന് സമീപം ബഫര്‍ സോണ്‍ പരിധിയില്‍ പ്രാര്‍ത്ഥിച്ചാല്‍ പിഴ കൂടാതെ ആറ് മാസം വരെ തടവും ലഭിക്കുന്ന കുറ്റമായാണ് അധികൃതര്‍ നിയമമാക്കിയിരിക്കുന്നത്. ഇതിനെ അപലപിച്ച് ബ്രിട്ടീഷ് കത്തോലിക്ക മെത്രാന്‍ സമിതിയും പ്രോ ലൈഫ് അടക്കമുള്ള ക്രൈസ്തവ സംഘടനകകളും രംഗത്ത് വന്നിരുന്നു. ബ്രിട്ടനിലെ അഞ്ച് കൗൺസിലുകളിൽ നേരത്തെ ഈ നിയമം പാസാക്കിയിരുന്നു.
അതേ സമയം ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നില്‍ മൗനപ്രാര്‍ത്ഥന നടത്തുവാന്‍ അനുമതി ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പതിനായിരങ്ങൾ നിവേദനം നൽകി. മൗനപ്രാര്‍ത്ഥന നടത്തുന്നതിനുള്ള അവകാശം സംരക്ഷിക്കാൻ യുകെയുടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന നിവേദനത്തിൽ ഏകദേശം 60,000 ആളുകളാണ് ഒപ്പുവെച്ചിരിക്കുന്നത്. നിശബ്ദ പ്രാർത്ഥനയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതിൽ നിന്ന് ഭരണകൂടം മാറി നില്‍ക്കണമെന്ന് പ്രധാനമന്ത്രി കിയേർ സ്റ്റാമെറിനോട് നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
ഭ്രൂണഹത്യ ക്ലിനിക്കുകൾക്ക് പുറത്തുള്ള പ്രാര്‍ത്ഥന, പ്രോലൈഫ് പ്രകടനങ്ങൾ എന്നിവ നിരോധിക്കുന്നതിലേക്ക് നയിക്കുന്ന ബഫർ സോണ്‍ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഭരണകൂടം കേസ് ഫയല്‍ ചെയ്തിരിന്നു. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് സംഘടനയായ "അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം" നിവേദനവുമായി രംഗത്ത് വന്നിരിക്കുന്നത്. പബ്ലിക് സ്പേസ് പ്രൊട്ടക്ഷൻ ഓർഡേഴ്സ് എന്നും അറിയപ്പെടുന്ന ബഫർ സോൺ നിയമങ്ങൾ ചിന്തയും സംസാരവും നിയന്ത്രിക്കുന്ന 'സെൻസർഷിപ്പ് സോണുകളായി' മാറിയെന്ന് നിവേദനത്തില്‍ പരാമര്‍ശമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.