സ്പെയിനിൽ നാശം വിതച്ച് മിന്നൽ പ്രളയത്തിൽ മരണം 158 ആയി

സ്പെയിനിൽ നാശം വിതച്ച് മിന്നൽ പ്രളയത്തിൽ മരണം 158 ആയി

മാഡ്രിഡ്: കിഴക്കൻ സ്‌പെയിനിൽ അതീവ നാശം വിതച്ച മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 158 ആയി ഉയർന്നു. അഞ്ച് പതിറ്റാണ്ടിനിടെ യൂറോപ്പിലെ ഏറ്റവും മോശമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണിത്. കാണാതായവർക്കായി രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച വലൻസിയ മേഖലയിലെ ചില ഭാഗങ്ങളിൽ എട്ട് മണിക്കൂറിനുള്ളിൽ ഒരു വർഷം പെയ്യേണ്ട മഴയാണ് പെയ്തത്.

വെള്ളപ്പൊക്കത്തിൽ പാലങ്ങൾ തകരുകയും റോഡുകൾ തിരിച്ചറിയാനാകാത്ത വിധം ആവുകയും ചെയ്തിട്ടുണ്ട്. ഇത് രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ആധുനിക ചരിത്രം പരിശോധിച്ചാൽ സ്‌പെയിനിലെ ഏറ്റവും മോശമായ വെള്ളപ്പൊക്കം കൂടിയാണിതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

മെഡിറ്ററേനിയൻ കടലിലെ ചൂടുള്ള വെള്ളത്തിനു മുകളിലൂടെ തണുത്ത വായു നീങ്ങുമ്പോൾ സംഭവിക്കുന്ന ‘കോൾഡ് ഡ്രോപ്പ്’ എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ശക്തമായ മഴയ്ക്ക് കാരണം. ചിലയിടങ്ങളിൽ 24 മണിക്കൂറിൽ 150 മില്ലീ മീറ്ററിലേറെ മഴ പെയ്തു. വളരെയധികം ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വലെൻസിയയിൽ സ്‌കൂളുകളും പാർക്കുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്.

2021ൽ ജർമ്മനിയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ 185 പേരോളം മരിച്ചു. അതിനുമുമ്പ് 1970 ൽ റൊമാനിയയിൽ 209 പേരും 1967 ൽ പോർച്ചുഗലിലുണ്ടായ വെള്ളപ്പൊക്കത്തിൽ 500 ഓളം പേരും മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.