ഹാമില്‍ട്ടണ്‍ സേക്രട്ട് ഹാര്‍ട്ട് സിറോ മലബാര്‍ മിഷനില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഹാമില്‍ട്ടണ്‍ സേക്രട്ട് ഹാര്‍ട്ട് സിറോ മലബാര്‍ മിഷനില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിലെ ഹാമില്‍ട്ടണ്‍ സേക്രട്ട് ഹാര്‍ട്ട് സിറോ മലബാര്‍ മിഷനില്‍ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ ജപമാല രാജഞിയുടെയും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

നവംബര്‍ ഒന്നിന് നടന്ന കൊടിയേറ്റോടു കൂടിയാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. സിറോ മലബാര്‍ മിഷന്‍ ന്യൂസിലന്‍ഡ് ദേശീയ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് സി.എസ്.എസ്.ആര്‍ തിരുനാള്‍ കൊടിയേറ്റ് നിര്‍വഹിച്ചു.

കഴിഞ്ഞ ഒരു മാസമായി ജപമാല പ്രാര്‍ത്ഥനയും വണക്കമാസ പ്രാര്‍ത്ഥനകളും തിരുഹൃദയ നൊവേനയും ദിവ്യകാരുണ്യ ആരാധനയും നടന്നുവരികയായിരുന്നു.

പ്രധാന തിരുനാള്‍ ദിനമായ നവംബര്‍ മൂന്നിന് തിരുക്കര്‍മങ്ങള്‍ വൈകിട്ട് 4.30ന് സെന്റ് പയസ് 10 ദേവാലയത്തില്‍ ആരംഭിക്കും. ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, സ്‌നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ ദിവസങ്ങളില്‍ അടിമ വയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. തിരുനാളിന് മിഷന്‍ ചാപ്ലയിന്‍ ഫാ. ജോയ് തോട്ടക്കര സി.എസ്.എസ്.ആര്‍, അസി. ചാപ്ലയിന്‍ ഫാ. ഷോജിന്‍ ജോസഫ് സി.എസ്.എസ്.ആര്‍, ട്രസ്റ്റിമാരായ ടോം ജോസഫ്, മനോജ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.