ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മോശം വായു ഡല്‍ഹിയിലേതെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് വായു ഗുണനിലവാര സൂചിക (AQI)യില്‍ 382-ാം സ്ഥാനത്താണ് ഡല്‍ഹി. സ്ഥിതിഗതികള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും മലിനീകരണ തോത് കുതിച്ചുയരുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന്റെ ഫലമായുണ്ടാവുന്ന വായുമലിനീകരണം ഗണ്യമായി കുറഞ്ഞിട്ടും ഡല്‍ഹിയിലെ വായുവിന്റെ നിലവാരം മോശമായി തുടരുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. വൈക്കോല്‍ ഉള്‍പ്പടെയുള്ള കാര്‍ഷികാവശിഷ്ടങ്ങള്‍
കത്തിക്കുന്നതിലൂടെയുണ്ടാവുന്ന മലിനീകരണം ശനിയാഴ്ച 15 ശതമാനം മാത്രമായിരുന്നു. വെള്ളിയാഴ്ചത്തേക്കാള്‍ കുറവുമാണിത്. എന്നിട്ടും വായുനിലവാരം മോശമായി തുടരുന്നത് മറ്റ് ഘടകങ്ങളും ഡല്‍ഹിയുടെ വായുവിന്റെ നിലവാരത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന സൂചനയാണ് നല്‍കന്നത്.
വാഹനങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന പുക, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, നിര്‍മാണ മേഖലയില്‍ നിന്ന് പുറപ്പെടുന്ന പൊടി എന്നിവയെല്ലാം ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നു. ഈ സ്രോതസുകള്‍ വായുവിലേക്ക് ഹാനികരമായ കണികകളും വാതകങ്ങളും പുറത്തുവിടുന്നത് തുടരുന്നു.
ശൈത്യകാലം അടുക്കുന്തോറും താപനിലയിലുണ്ടാവുന്ന താഴ്ചയും കാറ്റിന്റെ ഗതിമാറ്റവും സ്ഥിതിഗതികള്‍ ലഘൂകരിക്കാന്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.