കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു; വിമതര്‍ യുഡിഎഫിലേക്ക്

കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു;  വിമതര്‍ യുഡിഎഫിലേക്ക്

പത്തനാപുരം: കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി നജിം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടി വിട്ട് യുഡിഎഫിലേക്ക്. പാര്‍ട്ടിയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രവര്‍ത്തന ശൈലിയില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പാര്‍ട്ടി വിടുന്നതെന്ന് വിമതര്‍ വ്യക്തമാക്കി. പത്ത് ജില്ലാ പ്രസിഡന്റുമാര്‍ ഒപ്പമുണ്ടാകുമെന്നും യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടി ചെയര്‍മാന്‍ ആയ ആര്‍ ബാലകൃഷ്ണപിള്ള ശാരീരിക അവശതകള്‍ മൂലം വിശ്രമത്തിലാണ്. നിലവില്‍ ഗണേഷ് കുമാറാണ് പാര്‍ട്ടിയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ വിശ്വസ്തര്‍ക്കു മാത്രമാണ് പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നതെന്നാണ് പാര്‍ട്ടി വിടുന്ന പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

ഒടുവിലായി പിഎസ്സി അംഗത്തിന്റെ നിയമനം സംബന്ധിച്ച് ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയാണ് നിയമനം നടത്തിയതെന്ന് ആക്ഷേപമുണ്ട്. ഗണേഷ് കുമാറും സംഘവും പാര്‍ട്ടിയെ ഹൈജാക് ചെയ്യുകയാണെന്നാണ് വിമത പക്ഷത്തിന്റെ പ്രധാന ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.