ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല അവരെ സ്‌കൂളിലെത്തിക്കുന്ന രക്ഷിതാക്കള്‍ക്കും ഡ്രസ് കോഡ് വേണമെന്ന വിചിത്ര നിര്‍ദേശവുമായി ഡല്‍ഹിയിലെ ഒരു സ്‌കൂള്‍. ന്യൂഡല്‍ഹി രോഹിണി സെക്ടറിലെ ഗോയങ്ക പബ്ലിക്ക് സ്‌കൂള്‍ അധികൃതരാണ് വിവാദ സര്‍ക്കുലര്‍ ഇറക്കിയത്.
പുതിയ സര്‍ക്കുലര്‍ പ്രകാരം വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തിക്കുന്നതിനും തിരിച്ച് കൊണ്ടുപോകാനും വരുന്ന രക്ഷിതാക്കള്‍ ഉചിതമായ വസ്ത്രധാരണം നടത്തണം എന്നാണ് സ്‌കൂള്‍ പറയുന്നത്. വീട്ടില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനോ സാധാരണ ചപ്പല്‍ ധരിക്കാനോ പാടില്ലത്രേ. സ്‌കൂളിന്റെ ഈ പുതിയ പരിഷ്‌കാര നടപടിയ്‌ക്കെതിരെ വന്‍ വിമര്‍ശനമാണുയരുന്നത്.
ഏപ്രിലില്‍ അപ്രതീക്ഷിതമായി സ്‌കൂളില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഒരു പറ്റം രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പ്രതികാര നടപടിയായാണ് സ്‌കൂള്‍ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഒരു പറ്റം രക്ഷിതാക്കളുടെ ആരോപണം.
കുട്ടികളെ സ്‌കൂളിലെത്തിക്കുന്നവരില്‍ അധികവും വീട്ടമ്മമാരാണ് അവരെ എന്തിനാണ് എക്സിക്യൂട്ടീവ് വസ്ത്രങ്ങള്‍ ധരിച്ച് വരാന്‍ നിര്‍ബന്ധിക്കുന്നത് എന്നാണ് ഒരു രക്ഷിതാവിന്റെ പരാതി. സ്‌കൂളില്‍ നിന്നും സംഭവത്തില്‍ പ്രതികരണം ലഭിക്കാത്തതിനാല്‍ നിയമപരമായി മുന്നോട്ട് പോവാന്‍ തയ്യാറെടുക്കുകയാണ് രക്ഷിതാക്കള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.