അബുദാബി: അബുദാബിയിലെ മാള്‍ ഗലേറിയയില്‍ പുതിയ കോവിഡ് വാക്സിനേഷന്‍ കേന്ദ്രം ആരംഭിച്ചതായി അധികൃതർ. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വാക്സിനേഷന്‍ ലഭ്യമാക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് മാള്‍ ഗലേറിയയില്‍ കേന്ദ്രം തുറന്നിരിക്കുന്നത്.

ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ ഏഴുവരെയാണ് കേന്ദ്രം പ്രവർത്തിക്കുക. മുബാദല ഹെല്‍ത്തിന്റെ വാക്സിനേഷന്‍ കേന്ദ്രം കോണ്‍കോഴ്സ് ലെവലിലാണ് സ്ഥിതിചെയ്യുന്നത്. ഒരേ സമയം അഞ്ച് പേർക്ക് വാക്സിന്‍ നല്കാനുളള സൗകര്യമുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്ത് കേന്ദ്രത്തിലെത്താം. സാമൂഹിക അകലമുള്‍പ്പടെയുളള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വാക്സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവർത്തനം.
50 വയസിനുമുകളിലുളള സ്വദേശികള്‍ക്കും താമസക്കാർക്കും നിശ്ചയദാർഢ്യക്കാർക്കും (ഭിന്നശേഷിക്കാർ) ഗുരുതര അസുഖമുളളവർക്കും മുന്‍കൂട്ടി ബുക്ക് ചെയ്ത് കേന്ദ്രത്തിലെത്താം. [email protected] എന്ന ഇ- മെയിലിലൂടെ ബുക്ക് ചെയ്യാം. കോവിഡ് വ്യാപനം തടയുകയെന്നുളള ആരോഗ്യവകുപ്പിന്റെ ലക്ഷ്യത്തെ പിന്തുണച്ചുകൊണ്ടാണ് ഈ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.