പാലക്കാട്: പാലക്കാട് കെപിഎം ഹോട്ടലില്‍ വീണ്ടും പൊലീസ് പരിശോധന. ഹോട്ടല്‍ സിഇഒ പ്രസാദ് നായരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച അന്വേഷണ സംഘം ഹാര്‍ഡ് ഡിസ്‌ക് അടക്കം പിടിച്ചെടുത്തു.
22 സിസി ടിവികള്‍ ഹോട്ടലില്‍ ഉണ്ടെന്നാണ് വിവരം. ഇവയെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഇന്നലെ രാത്രി മുതല്‍ പുലര്‍ച്ച വരെ നടന്ന നാടകീയ രംഗങ്ങളില്‍ എന്തൊക്കെയാണ് സംഭവിച്ചത് എന്ന് കണ്ടെത്തേണ്ടതുണ്ട്. ആരോപണം ഉന്നയിക്കുന്നതു പോലെ നീല ട്രോളി ബാഗില്‍ പണം കടത്തിയിട്ടുണ്ടോ അങ്ങനെ ഒരു ബാഗ് ഉണ്ടോ എന്ന കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.
സൈബര്‍ സെല്‍ വിദഗ്ധര്‍, പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ യോജിച്ചാണ് അന്വേഷണം നടക്കുന്നത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന എന്നും വിഷയം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷിക്കുമെന്നും നേരത്തെ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അന്വേഷണ സംഘം ഹോട്ടലില്‍ എത്തി പരിശോധന വിവരങ്ങള്‍ ശേഖരിച്ചത്. പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോട്ടലില്‍ കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്നും അത് മാറ്റാനുള്ള ശ്രമവും നടന്നു എന്നുമുള്ള ആരോപണമാണ് ഉയരുന്നത്.
ഇന്നലെ രാത്രിയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടത്തിയത്. അനധികൃത പണം കൈവശം വെച്ചിരിക്കുന്നെന്ന് ആരോപിച്ചായിരുന്നു പൊലിസ് നടപടി. ഇതിന് പിന്നാലെ യുഡിഎഫ് എസ്.പി ഓഫീസ് മാര്‍ച്ചടക്കം വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.