ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

 ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബാരാമുള്ള ജില്ലയിലെ സോപോറിലെ റാംപോറ മേഖലയിലാണ് ഏറ്റുമുട്ടല്‍. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍.

സുരക്ഷാ സേനയുടെയും ജമ്മു കാശ്മീര്‍ പൊലീസിന്റെയും സംയുക്ത ഓപ്പറേഷനാണ് നടക്കുന്നത്. തിരച്ചിലിനിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കാശ്മീര്‍ പൊലീസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മേഖലയില്‍ ഒന്നിലധികം ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ബാരാമുള്ള ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. കുപ്‌വാര ജില്ലയില്‍ നവംബര്‍ ഏഴിനും ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സൈന്യം ഒരു ഭീകരനെ വധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.