ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ശനിയാഴ്ച രാത്രി 11 ഓടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം.
ഡബ്ബിങ് കലാകാരന്‍ കൂടിയായ അദേഹത്തിന്റെ മരണം മകന്‍ മഹാദേവന്‍ സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചു. 1964-1974 കാലയളവില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്നു ഡല്‍ഹി ഗണേഷ്. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത പട്ടണ പ്രവേശത്തിലൂടെയാണ് ഡല്‍ഹി ഗണേഷ് സിനിമാ രംഗത്തേക്ക് കാലെടുത്തുവച്ചത്. തുടര്‍ന്ന് 400 ഓളം സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടു.
സിന്ധു ഭൈരവി (1985), നായകന്‍ (1987), അപൂര്‍വ സഹോദരര്‍കള്‍ (1989), മാക്കേല്‍ മദന കാമ രാജന്‍ (1990), ആഹാ (1997), തെനാലി (2000) എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇന്ത്യന്‍-2 വിലാണ് ഒടുവില്‍ വേഷമിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.