മുംബൈ: ഇന്ത്യയില്‍ നിന്ന് ഐഫോണുകളുടെ ഉള്‍പ്പെടെ ഉല്‍പാദനം ആപ്പിള്‍ ആരംഭിച്ചിട്ട് അധികം കാലമായിട്ടില്ല. ഇതിന് പിന്നാലെ ആപ്പിള്‍ ഉത്പ്പന്നങ്ങള്‍ക്കായുളള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് (ആര്‍ ആന്റ് ഡി) വിഭാഗവും ഇന്ത്യയില്‍ ആരംഭിക്കാനുളള ഒരുക്കത്തിലാണ് കമ്പനി. ആപ്പിള്‍ ഓപ്പറേഷന്‍സ് ഇന്ത്യ എന്ന പേരില്‍ ഉപകമ്പനി സ്ഥാപിച്ചായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ആപ്പിളിന്റെ ഐഫോണ്‍ ഉള്‍പ്പെടെയുളള പുതിയ പ്രൊഡക്ടറുകള്‍ ഇന്ത്യയില്‍ തന്നെ രൂപകല്‍പന ചെയ്യാനും അതിന്റെ ടെസ്റ്റിങ് ഉള്‍പ്പെടെ ഇന്ത്യയില്‍ തന്നെ നടത്താനും ഇതോടെ സാധിക്കും. ഇന്ത്യയിലെ ഉല്‍പാദനം കൂടി ഉയരുന്നതോടെ പുതിയ പ്രൊഡക്റ്റുകള്‍ ഡിസൈന്‍ ചെയ്ത് വിപണിയിലെത്തിക്കുന്ന കാലതാമസം ഒഴിവാക്കാന്‍ കമ്പനിക്കാകും.
നിലവില്‍ അമേരിക്ക, ചൈന, ജര്‍മനി, ഇസ്രയേല്‍ എന്നിവിടങ്ങളിലാണ് ആപ്പിളിന് ആര്‍ ആന്റ് ഡി വിഭാഗം ഉളളത്. സാങ്കേതിക വിദ്യകളില്‍ അത്രയേറെ മുന്നേറിയ രാജ്യങ്ങളിലും ടെക്നോളജിയെ ആ രാജ്യങ്ങള്‍ എങ്ങനെ പിന്തുണയ്ക്കുന്നുവെന്നും ഉള്‍പ്പെടെ സൂക്ഷ്മതയോടെ വിലയിരുത്തിയാണ് ആപ്പിള്‍ ആര്‍ ആന്‍ഡ് ഡി വിഭാഗം ആരംഭിക്കുന്നത്.
സാംസങ്, എല്‍ജി, സോണി എന്നി കമ്പനികള്‍ക്കും ചൈനീസ് കമ്പനികളായ ഒപ്പോ, വിവോ എന്നിവര്‍ക്കും ഇന്ത്യയില്‍ നിലവില്‍ ആര്‍ ആന്‍ഡ് ഡി വിഭാഗങ്ങളുണ്ട്. ആപ്പിള്‍ കൂടി ആ ശ്രേണിയില്‍ ചേരുന്നതോടെ മുന്‍നിര കമ്പനികളുടെ ആര്‍ ആന്‍ഡ് ഡി ഹബ്ബായി ഇന്ത്യ മാറും.
ആര്‍ ആന്‍ഡ് ഡി വിഭാഗം ആരംഭിക്കാനുളള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ആപ്പിള്‍ നേരത്തെ ഇന്ത്യയില്‍ ആരംഭിച്ചിരുന്നുവെന്നാണ് വിപണി വിശകലന വിദഗ്ധര്‍ പറയുന്നത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ ഫയല്‍ ചെയ്ത വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ ആപ്പിളിന് 36.8 കോടിയുടെ സ്ഥിര ആസ്തിയും 38.2 കോടി രൂപയുടെ വര്‍ക്ക് ഇന്‍ പ്രോഗ്രസ് മൂലധനവും ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.