കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന ചടങ്ങില്‍ കടുത്ത സംഘര്‍ഷം. പോയിന്റ് നല്‍കിയതിലെ തര്‍ക്കമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് മര്‍ദ്ദിച്ചതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. എന്നാല്‍ പൊലീസ് ഇത് നിക്ഷേധിച്ചു.
പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തിരുനാവായ നാവാമുകുന്ദ സ്‌കൂളിനെ തഴഞ്ഞ് അരുവിക്കര ജി.വി രാജ സ്പോര്‍ട്സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ആദ്യം പ്രസിദ്ധീകരിച്ച പട്ടികയില്‍ ജി.വി രാജ സ്‌കൂളിന്റെ പേരില്ലായിരുന്നു എന്നാണ് ആരോപണം.
തിരുനാവായ നാവാമുകുന്ദ സ്‌കൂളിനൊപ്പം കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളും പ്രതിഷേധവുമായി രംഗത്തെത്തി. ജി.വി രാജ സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നാണ് പരാതി.
വിദ്യാര്‍ഥികളും മാതാപിതാക്കളും അധ്യാപകരുമടക്കം കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ കാണിച്ചു തന്നേനേ, എന്ന് വിദ്യാര്‍ഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കള്‍ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.