സാൻ അന്റോണിയോ( ടെക്സാസ്): സാൻ അന്റോണിയോ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ടെക്സസ് കാരനായ ഫാ ഗെറി ജനകിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കാനോനിക അഭിഭാഷകനും കൗൺസിലറുമായ 58 കാരനയാ ഇദ്ദേഹം വിക്ടോറിയ രൂപതയുടെ വികാരി ജനറാളും 'ഔർ ലേഡി ഓഫ് വിക്ടറി' കത്തീഡ്രലിലെ റെക്ടറുമാണ്.
കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം 2000 മുതൽ ടെക്സസ് സംസ്ഥാനത്ത് പ്രൊഫഷണൽ കൗൺസിലറും വിക്ടോറിയ രൂപതയുടെ കൗൺസിലിംഗ് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. സ്‍പാനിഷും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാനും ഇദ്ദേഹത്തിന് അറിയാം.
ടെക്സസിലെ എല്കാമ്പൊയിൽ 1962ൽ ജനിച്ച ഫാ ജനക് 1988ൽ വിക്ടോറിയ രൂപതയിൽ പട്ടം സ്വീകരിച്ചു. വാഷിങ്ടൺ ഡി സി യിലെ 'കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക'യിൽ നിന്നും കാനോൻ നിയമത്തിൽ ഉപരിപഠനം നേടി. പല ഇടവകകളിലും വികാരിയായി സേവനമനുഷ്ടിച്ച അദ്ദേഹം വൊക്കേഷണൽ ഡയറക്ടറായും ഡീക്കൻ പ്രോഗാമിന്റെ ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
2004 മുതൽ 2016 വരെ പുരോഹിത ശുശ്രൂഷയുടെ രൂപത കോ-കോർഡിനേറ്ററായും 2007 മുതൽ 2013 വരെ എൽ കാമ്പോ ഫൊറോനായുടെ വികാരിയായും ഫാ ജനക് സേവനമനുഷ്ഠിച്ചു. സാൻ അന്റോണിയോ അതിരൂപതയുടെ ആർച്ച് ബിഷപ് ഗുസ്താവോ ഗാർഷ്യ സെല്ലെർ ട്വീറ്റ് ചെയ്തത് ഇങ്ങനെ"സാൻ അന്റോണിയോ അതിരൂപതയയോട് ദൈവം എപ്പോഴും കരുണ കാണിച്ചിട്ടുണ്ട്. ഞങ്ങളുടെ സഹോദരനായ നിയുക്ത ബിഷപ്പ് ജനക് ദൈവത്തിനും ജനത്തിനും വേണ്ടി നന്നായി സേവനം ചെയ്യും എന്നുറപ്പുണ്ട്. ഈ ദിവസങ്ങളിൽ നമുക്ക് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാം".
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.