സൂറിച്ച്: സി.എം.എല്‍ രണ്ടാമത്തെ ആനിമേഷന്‍ സെഷനും മിഷന്‍ സണ്‍ഡേയും സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് അന്റോണിയസ് എഗ് പള്ളിയില്‍ സംഘടിപ്പിച്ചു. കുട്ടികളുടെ പ്രാര്‍ത്ഥനാഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. നിര്‍മല വാളിപ്ലാക്കല്‍ സ്വാഗതം ആശംസിച്ചു. മിഷന്‍ലീഗ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ജയിംസ് പുന്നപ്ലാക്കല്‍ ക്ലാസ് നയിച്ചു.
മിഷന്‍ലീഗിന്റെ ലക്ഷ്യങ്ങളായ പ്രേഷിതപ്രവര്‍ത്തനം, ദൈവവിളി പ്രോത്സാഹനം, വ്യക്തിത്വ വികസനം എന്നിവയെക്കുറിച്ച് പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ വിശദികരിച്ചു. ഫാ. സെബാസ്റ്റ്യന്‍ തയ്യില്‍ ആശംസ അര്‍പ്പിച്ചു.
കാറ്റിക്കിസം അധ്യാപിക ഫ്രിഡാ അമ്പലത്തട്ടില്‍ നന്ദിപ്രകാശനം നടത്തി. ക്ലാസിനു ശേഷം നടന്ന ദിവ്യബലിയില്‍ സാഗര്‍ രൂപതാ ബിഷപ്പ് മാര്‍ ജെയിംസ് അത്തിക്കളം പ്രധാന കാര്‍മികത്വം വഹിച്ചു. ഫാ. ജെയിംസ് പുന്നപ്ലാക്കല്‍, ഫാ. സെബാസ്റ്റ്യന്‍ തയ്യില്‍, ഫാ തോമസ് പ്ലാപ്പള്ളില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. പുരോഹിതരും സന്ന്യസ്തരും മാത്രമല്ല മാമോദീസ സ്വികരിച്ച ഏവരും മിഷണറിയായി വിളിക്കപ്പെട്ടവരാണെന്നും എല്ലാവര്‍ക്കും പ്രാര്‍ത്ഥന വഴിയായും ചാരിറ്റി, ഉപവി പ്രവര്‍ത്തനങ്ങള്‍ വഴിയായും മിഷനെ സഹായിക്കാന്‍ സാധിക്കുമെന്നും പിതാവ് ഉദ്ബോധിപ്പിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.