ജിരിബാമില്‍ നിന്ന് ഇന്ന് കൈക്കുഞ്ഞ് ഉള്‍പ്പെടെ ആറ് മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തി
ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കര്‍ഫ്യൂ തുടരും. ഏഴ് ജില്ലകളിലെ ഇന്റര്‍നെറ്റും നിരോധിച്ചിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് സുരക്ഷാ സേനയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.
കലാപം ഉണ്ടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്. ബിഷ്ണുപുര്‍ ജില്ലയിലെ വന മേഖലയിലാണ് സുരക്ഷാ സേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ സേനയ്ക്ക് നേരെ ആക്രമികള്‍ വെടിയുതിര്‍ത്തു. 40 വട്ടം വെടി ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സംഘര്‍ഷം തുടരുന്ന ജിരിബാമില്‍ നിന്ന് ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. കൈകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് കുട്ടികളുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ നദിയില്‍ നിന്നാണ് കണ്ടെത്തിയത്. അഴുകി തുടങ്ങിയ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി അസമിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊല്ലപ്പെട്ടവര്‍ ആരാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. മണിപ്പൂരില്‍ ഒരു കുടുംബത്തില്‍ നിന്ന് ആറ് പേരെ അക്രമികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരുടേതാകാം മൃതദേഹങ്ങള്‍ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ജിരിബാം ജില്ലയിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധമുണ്ടായി. മൂന്ന് എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.