കോട്ടയം: പ്രതിഷേധത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) ആദ്യ മത്സരം ഉപേക്ഷിച്ചു. പ്രതിഷേധത്തിനിടെ ട്രാക്കും ടൈമറും തകര്‍ന്നു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഫൈനല്‍ മത്സരം ഉള്‍പ്പെടെ ഉപേക്ഷിക്കുകയായിരുന്നു.
ഹീറ്റ്സ് മത്സരത്തിനിടെ മഴയെ തുടര്‍ന്ന് വീണ്ടും തുഴയാന്‍ അവസരം കൊടുക്കണമെന്ന് കുമരകം ടൗണ്‍ ക്ലബ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഘാടകര്‍ നിഷേധിച്ചു. ഇതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. ട്രാക്കിന് കുറുകെ വള്ളമിട്ട് പ്രതിഷേധിച്ചതോടെ മത്സരം പ്രതിസന്ധിയിലാകുകയായിരുന്നു. കുമരകം ടൗണ്‍ ക്ലബിന് വേണ്ടി നടുഭാഗം ചുണ്ടനാണ് മത്സരത്തില്‍ പങ്കെടുത്തത്.
പരാതി പറഞ്ഞിട്ട് കേള്‍ക്കാന്‍ പോലും സംഘാടക സമിതി തയ്യാറായില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ സിബിഎല്‍ മത്സരമാണ് ഇന്ന് താഴത്തങ്ങാടിയില്‍ ആരംഭിച്ചത്. ആദ്യ സിബിഎല്‍ മത്സരം ഉപേക്ഷിച്ചുകൊണ്ടുള്ള തീരുമാനത്തിലും കടുത്ത പ്രതിഷേധമുണ്ടായി.
പ്രതിഷേധിച്ച ടീമുകള്‍ക്കെതിരെയുള്ള നടപടിയടക്കം സിബിഎല്‍ ടെക്നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിക്കും. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസും തുഴച്ചില്‍ക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധത്തിനിടെ ട്രാക്ക് സംവിധാനങ്ങളും ടൈമര്‍ സംവിധാനങ്ങളും തകര്‍ന്നു. ഇതിനുപുറമെ മത്സരം നടത്താനുള്ള വെളിച്ചം ഇല്ലാത്തതും കണക്കിലെടുത്താണ് ഫൈനല്‍ അടക്കം ഉപേക്ഷിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.