ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; ചരിത്ര നിമിഷമെന്ന് രാജ്നാഥ് സിങ്

ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; ചരിത്ര നിമിഷമെന്ന് രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ഡോ. എ.പി.ജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. വിവിധ പേ ലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന് 1500 കിലോമീറ്ററിലേറെ പ്രഹരശേഷിയുണ്ട്.

പരീക്ഷണത്തോടെ സൈനിക ശേഷിയില്‍ ഇന്ത്യയ്ക്ക് വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. ഇതൊരു ചരിത്ര നിമിഷമാണ്. ഈ നേട്ടത്തോടെ നിര്‍ണായകവും നൂതനവുമായ സൈനിക സാങ്കേതിക വിദ്യ കൈവശമുള്ള രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ഇന്ത്യയും ചേര്‍ന്നുവെന്ന് പ്രതിരോധ മന്ത്രി എക്‌സില്‍ കുറിച്ചു.

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഹൈദരാബാദിലെ ഡോ. എ.പി.ജെ അബ്ദുല്‍ കലാം മിസൈല്‍ കോംപ്ലെക്സുമായി ചേര്‍ന്നാണ് മിസൈല്‍ തദ്ദേശീയമായി വികസിപ്പിച്ചത്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ ടീമിനെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര പ്രതിരോധ സെക്രട്ടറി, ഡിആര്‍ഡിഒ ചെയര്‍മാന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.