എഎപി മന്ത്രി കൈലാഷ് ഗെലോട്ട് രാജി വച്ചു; അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷ വിമര്‍ശനം

എഎപി മന്ത്രി കൈലാഷ് ഗെലോട്ട് രാജി വച്ചു; അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷ വിമര്‍ശനം

കൈലാഷ് ബിജെപിയില്‍ ചേരുമെന്നാണ് സൂചന.

ന്യൂഡല്‍ഹി: ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ കൈലാഷ് ഗെലോട്ട് മന്ത്രി സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ചു.

മന്ത്രിസഭയില്‍ ഗതാഗതം, ഐടി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കൈലാഷ് മുഖ്യമന്ത്രിക്ക് അതിഷി മര്‍ലേനക്ക് രാജിക്കത്ത് കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് രാജി. കൈലാഷ് ബിജെപിയില്‍ ചേരുമെന്നാണ് സൂചന.

പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് കൈലാഷ് ഗെലോട്ടിന്റെ രാജിയിലേക്ക് നയിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അദേഹം രാജി വച്ചു. ഇക്കാര്യം വ്യക്തമാക്കി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാളിനും കത്ത് നല്‍കി.

ലജ്ജാകരമായ നിരവധി വിവാദങ്ങള്‍ ഉണ്ടെന്നും ഇപ്പോഴും ആം ആദ്മിയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് എല്ലാവരും സംശയിക്കുന്നുവെന്നും കത്തില്‍ അദേഹം ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹി സര്‍ക്കാര്‍ ഭൂരിഭാഗം സമയവും കേന്ദ്രവുമായി പോരാടാന്‍ വിനിയോഗിക്കുന്നതിനാല്‍ ഡല്‍ഹിക്ക് യഥാര്‍ത്ഥ പുരോഗതി ഉണ്ടാകില്ലെന്ന് ഇപ്പോള്‍ വ്യക്തമാണ്.

ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് തോന്നുന്നു. അതിനാല്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് താന്‍ രാജിവെക്കുന്നുവെന്നും കത്തില്‍ കൈലാഷ് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.