യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; മത സ്വാതന്ത്ര്യത്തിന്മേല്‍ നിരവധി നിയന്ത്രണങ്ങള്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു;  മത സ്വാതന്ത്ര്യത്തിന്മേല്‍ നിരവധി നിയന്ത്രണങ്ങള്‍

ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഒബ്‌സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്' (ഒ.ഐ.ഡി.എ.സി- യൂറോപ്പ്) എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

കഴിഞ്ഞ വര്‍ഷം 35 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നായി 2,444 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറിയതായി സംഘടന ചൂണ്ടിക്കാട്ടുന്നു. 2023 ല്‍ പത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രം 1230 ക്രൈസ്തവ വിരുദ്ധ കുറ്റകൃത്യങ്ങളുണ്ടായി. 2022 ല്‍ ഇത് 1029 ആയിരുന്നു.

ശാരീരിക അക്രമം, ഭീഷണികള്‍, ഉപദ്രവം എന്നിവ ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് നേരെ 232 ആക്രമണങ്ങള്‍ അരങ്ങേറിയതായും റിപ്പോര്‍ട്ടുണ്ട്. ഫ്രാന്‍സും ബ്രിട്ടനുമാണ് പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. 2023 ല്‍ ഏകദേശം ആയിരത്തോളം ക്രൈസ്തവ വിരുദ്ധ കുറ്റകൃത്യങ്ങളാണ് ഫ്രാന്‍സില്‍ അരങ്ങേറിയത്.

യു.കെയിലെ സ്ഥിതിയും പരിതാപകരമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എഴുനൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് 2023 ല്‍ രാജ്യത്തുണ്ടായത്. ക്രൈസ്തവ വിരുദ്ധ കുറ്റകൃത്യങ്ങളില്‍ 105 ശതമനം വര്‍ധനവാണ് ജര്‍മ്മനിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

2022 ല്‍ 135 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുണ്ടായ രാജ്യത്ത് 2023 ല്‍ 277 ആയി ഉയര്‍ന്നു. വിവിധ യൂറോപ്യന്‍ ഭരണകൂടങ്ങള്‍ മത സ്വാതന്ത്ര്യത്തിന്മേല്‍ നിരവധി നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.