'മണിപ്പൂര്‍ കലാപം എത്രയും പെട്ടെന്ന് പരിഹരിക്കണം'; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആര്‍.എസ്.എസിന്റെ നിര്‍ദേശം

 'മണിപ്പൂര്‍ കലാപം എത്രയും പെട്ടെന്ന് പരിഹരിക്കണം'; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  ആര്‍.എസ്.എസിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആര്‍.എസ്.എസ്. പ്രശ്‌നം പരിഹരിക്കാതെ തുടരുന്നത് നിര്‍ഭാഗ്യകരമാണെന്നും ആര്‍.എസ്.എസ് മണിപ്പൂര്‍ ഘടകം വ്യക്തമാക്കി.

'2023 മെയ് മുതല്‍ 19 മാസമായി മണിപ്പൂരില്‍ തുടരുന്ന കലാപം പരിഹരിക്കപ്പെടാത്തത് നിര്‍ഭാഗ്യകരമാണ്. തുടര്‍ച്ചയായ അക്രമണങ്ങള്‍ മൂലം നിരപരാധികളായ ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാകുന്നത്.

സ്ത്രീകളെയും കുട്ടികളെയും തടവിലാക്കിയ ശേഷം കൊലപ്പെടുത്തുന്ന, മനുഷ്യത്വ രഹിതവും ക്രൂരവുമായ പ്രവൃത്തികളെ ആര്‍എസ്എസ് ശക്തമായി അപലപിക്കുന്നു.

ഭീരുത്വപരമായ ഈ നടപടി മാനവികതയുടെയും സഹവര്‍ത്തിത്വത്തിന്റെയും തത്വങ്ങള്‍ക്ക് എതിരാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിലവിലുള്ള സംഘര്‍ഷം ആത്മാര്‍ഥതയോടെ എത്രയും പെട്ടെന്ന് പരിഹരിക്കണം'- ആര്‍.എസ്.എസ് ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.