മുംബൈ: എക്സിറ്റ് പോളില്‍ മഹാരാഷ്ട്രയില്‍ മഹായുതിക്ക് മുന്‍തൂക്കം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ വിജയിക്കുന്ന എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായ മഹാ വികാസ് അഖാഡി. എക്സിറ്റ് പോള്‍ അനുകൂലമായിട്ടും ബിജെപി മുന്നണിയായ മഹായുതിയും എംഎല്‍എമാരെ കൊണ്ടുപോകാന്‍ ഹെലികോപ്റ്റര്‍വരെ സജ്ജമാക്കിയിട്ടുണ്ട്.
288 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷത്തിന് 145 സീറ്റ് വേണം. തൂക്ക് സഭ വരുന്ന സാഹചര്യമുണ്ടായാല്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാനുള്ള നീക്കങ്ങളാണ് മുന്നണികള്‍ പയറ്റുന്നത്. എല്ലാ പാര്‍ട്ടികളും ജാഗ്രതയിലാണ്. ആരാണ് മുഖ്യമന്ത്രിയാകേണ്ടത് എന്ന കാര്യത്തില്‍ ഇരു മുന്നണികളിലും ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന. മഹായുതിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഫഡ്നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നിലവിലെ വിവരങ്ങള്‍. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ഏകനാഥ് ഷിന്‍ഡെ അവകാശവാദമുന്നയിച്ചാല്‍ പ്രതിസന്ധിയിലാകും മഹായുതി.
ഫലം അറിഞ്ഞാലുടന്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ കാലതാമസമുണ്ടാകാതിരിക്കാന്‍ അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ബാഗേല്‍, ജി. പരമേശ്വര എന്നിവരെ നിരീക്ഷകരായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുണ്ട്.
ഡി.കെ ശിവകുമാറിനാണ് എംഎല്‍എമാരെ ഒന്നിച്ച് നിര്‍ത്താനുള്ള ചുമതല. കോണ്‍ഗ്രസ് ഭരണമുള്ള കര്‍ണാടകയിലെ ബംഗളൂരു, തെലങ്കാന എന്നിവിടങ്ങളിലാണ് മഹാവികാസ് അഖാഡി എംഎല്‍എമാര്‍ക്കായി റിസോര്‍ട്ട് ബുക്ക് ചെയ്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.