തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം: വീടുകള്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരും

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം: വീടുകള്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള ഒന്നരകോടിയോളം കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നമ്പര്‍ ലഭ്യമാക്കുക. ഇതില്‍ ഭൂരിഭാഗവും വീടുകളാണ്. കെട്ടിടങ്ങള്‍ക്ക് സ്ഥിര നമ്പര്‍ നല്‍കുന്നത് പരിഗണനയിലുണ്ടെങ്കിലും ഉടന്‍ നടപ്പാക്കില്ലെന്നാണ് സൂചന.

ഓരോ തവണ പുനര്‍ നിര്‍ണയം നടത്തുമ്പോഴും കെട്ടിട നമ്പര്‍ മാറുന്നത് ഒഴിവാക്കാനാണ് പത്ത് അക്കമുള്ള സ്ഥിര നമ്പര്‍ ആലോചിക്കുന്നത്. സംസ്ഥാനം, ജില്ല, തദ്ദേശ സ്ഥാപനം എന്നിവയുടെ ലീഡ് ചേര്‍ത്തുള്ളതായിരിക്കും സ്ഥിര നമ്പര്‍. ആധാര്‍ മാതൃകയിലുള്ള നമ്പറില്‍ വാര്‍ഡ് നമ്പര്‍ ചേര്‍ക്കില്ല. അതിനാല്‍ ഭാവിയില്‍ വാര്‍ഡില്‍ മാറ്റം വന്നാലും കെട്ടിട നമ്പര്‍ മാറ്റമില്ലാതെ തുടരും.

കെട്ടിടങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കോഡ് ആണ് സ്ഥിര നമ്പറാക്കി മാറ്റുക. കെ സ്മാര്‍ട്ടിന്റെ ഭാഗമായി 87 നഗരസഭകളിലും ആറ് കാര്‍പ്പറേഷനുകളിലുമാണ് നിലവില്‍ കെട്ടിടങ്ങള്‍ക്ക് തിരിച്ചറിയില്‍ കോഡുള്ളത്. 941 പഞ്ചായത്തുകളില്‍ കോഡുകള്‍ സജ്ജമാക്കിയ ശേഷമേ സ്ഥിര നമ്പര്‍ നല്‍കുന്ന നടപടികളിലേയ്ക്ക് കടക്കൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.