ഇസ്ലാമബാദ് : നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ് സായിക്ക് വീണ്ടും താലിബാന്റെ വധഭീഷണി. ഒന്‍പതു വര്‍ഷം മുമ്പ് മലാലയെ വധിക്കാന്‍ ശ്രമിച്ച താലിബാന്‍ ഭീകരന്‍ ഇസ്ഹാനുല്ല ഇസ്ഹാന്‍ ആണ് വീണ്ടും വധ ഭീഷണിയുമായി രംഗത്തെത്തിയത്. അടുത്ത തവണ ഉന്നം പിഴയ്ക്കില്ലെന്ന് ഉറുദു ഭാഷയിലുള്ള ട്വീറ്റില്‍ പറയുന്നു.
വധ ഭീഷണിയെത്തുടര്‍ന്ന് ഇയാളുടെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തു. 2012 ല്‍ മലാലയെ വധിക്കാന്‍ ശ്രമിച്ചതും പെഷാവര്‍ സ്‌കൂളിലെ ഭീകരാക്രമണവും ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഇസ്ഹാനുല്ല 2017ല്‍ പിടിയിലായിരുന്നു.
എന്നാല്‍ 2020 ജനുവരിയില്‍ ജയില്‍ചാടി രക്ഷപെട്ട ഇയാള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെ സുരക്ഷിതമായി കഴിയുകയാണെന്നാണ് ആരോപണം. വധഭീഷണി ശ്രദ്ധയില്‍പ്പെട്ടെന്നും അന്വേഷണം ആരംഭിച്ചതായും പാക് പ്രധാനമന്ത്രിയുടെ ഉപദേശകന്‍ റൗഫ് ഹസന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.